Suicide: ഐഐടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Suicide: കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സ നടത്തിയിരുന്നതായും പനവിന്റെ പിതാവ് പോലീസിനോട് പറഞ്ഞതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 02:14 PM IST
  • ഐഐടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
  • നാലാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ പനവ് ജയിന്‍ ആണ് ആത്മഹത്യ ചെയ്തത്
  • ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു പനവ് താമസിച്ചിരുന്നത്
Suicide: ഐഐടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ന്യൂഡല്‍ഹി: ഐഐടി ഡൽഹിയിലെ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. നാലാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ പനവ് ജയിന്‍ ആണ് ആത്മഹത്യ ചെയ്തത്. ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു പനവ് താമസിച്ചിരുന്നത്.  പനവിനെ വ്യായാമം ചെയ്യുന്ന കമ്പിയില്‍ തൂങ്ങിയ നിലയില്‍ രക്ഷിതാക്കളാണ് ആദ്യം കണ്ടത്.  

Also Read: 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റിൽ!

ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സ നടത്തിയിരുന്നതായും പനവിന്റെ പിതാവ് പോലീസിനോട് പറഞ്ഞതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Also Read: Ashubh Yog: ഈ അശുഭ യോഗത്തിന്റെ അവസാനത്തോടെ 3 രാശിക്കാർക്ക് വൻ ആശ്വാസം!

ഡല്‍ഹി ഐഐടിയില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. സെപ്റ്റംബറില്‍ 21 കാരനായ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചിരുന്നു. മാനസിക സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു  കണ്ടെത്തൽ.  ജൂലൈയില്‍ 20 കാരനായ വിദ്യാര്‍ത്ഥിയേയും സമാന രീതിയില്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ക്യാമ്പസിനുള്ളിലെ ജാതിവിവേചനമാണ്  ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഇതിനെതിരെ ഏറെനാളായി കോളേജില്‍ പ്രതിഷേധം ശക്തമായി നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News