ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് സ്റ്റേ. അദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ റൗസ് അവന്യു കോടതി ജാമ്യ അനുവധിച്ചത്. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. അടിയന്തരമായി തങ്ങളുടെ ഹര്‍ജി പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് താത്ക്കാലിക സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. ജാമ്യത്തിന് സ്റ്റേ വന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിന് ഇന്ന് ജയിലിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
അറസ്റ്റ് ചെയ്ത് ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും അരവിന്ദ് കെജ്രിവാളിനെതിരെ യാതൊരു തെളിവും കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ ഇ ഡിയ്ക്ക് സാധിച്ചിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്നലെ റൗസ് അവന്യു കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം ജാമ്യ ലഭിച്ച് കെജ്രിവാൾ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം.
ALSO READ: ഇന്ന് അന്താരാഷ്‌ട്ര യോഗാദിനം; ശ്രീനഗറിൽ യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും
എന്നാൽ അറസ്റ്റ് കഴിഞ്ഞ് ഇത്ര ദിവസങ്ങളായിട്ടും അരവിന്ദ് കേജ്രിവാളിനെതിരെ ആരോപണങ്ങളല്ലാതെ ആവശ്യമായ തെളിവുകളൊന്നും സമർപ്പിക്കാൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്രിവാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്ത് മൂന്ന് മാസം പൂർത്തിയാകാൻ ഒഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. റൗസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജ് നിയയ് ബിന്ദുവാണ് കെജ്രിവാളിന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നത്. മദ്യനയം നിര്‍മിക്കുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്നതാണ് കേസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy