ബാബാ രാംദേവിന് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി; നടപടി പതഞ്ജലിയുടെ കൊറോണിൽ കിറ്റിനെക്കുറിച്ച് വ്യാജ അവകാശവാദം ഉന്നയിച്ചതിന്

കൊറോണിൽ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും രാംദേവിന്റെ വാക്കുകൾ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഡിഎംഎ ഹർജിയിൽ ചൂണ്ടിക്കാട്ടി

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 05:07 PM IST
  • കൊവിഡിനെതിരായ മരുന്ന് എന്ന പേരിലാണ് കൊറോണിൽ കിറ്റിനെക്കുറിച്ച് രാംദേവ് പ്രചരിപ്പിക്കുന്നതെന്ന് ഡിഎംഎ ആരോപിച്ചു
  • കൊറോണിൽ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് ഡിഎംഎ വ്യക്തമാക്കി
  • രാംദേവിന്റെ വാക്കുകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഡിഎംഎ ഹർജിയിൽ ചൂണ്ടിക്കാട്ടി
  • പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിച്ചു
ബാബാ രാംദേവിന് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി; നടപടി പതഞ്ജലിയുടെ കൊറോണിൽ കിറ്റിനെക്കുറിച്ച് വ്യാജ അവകാശവാദം ഉന്നയിച്ചതിന്

ന്യൂഡൽഹി: ബാബ രാംദേവിന് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി (Delhi high court). കൊവിഡ് പ്രതിരോധ മരുന്നാണെന്ന പേരിൽ പതഞ്ജലി തയ്യാറാക്കിയ കൊറോണിൽ കിറ്റിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന് കാണിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷൻ (Delhi medical association) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കൊറോണിൽ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും രാംദേവിന്റെ വാക്കുകൾ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഡിഎംഎ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡിഎംഎ സമർപ്പിച്ച ഹർജിയോട് പ്രതികരിക്കാനും ഹർജിയിൽ അടുത്ത വാദം കേൾക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിക്കുകയായിരുന്നു.

ALSO READ: അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്

കൊവിഡിനെതിരായ മരുന്ന് എന്ന പേരിലാണ് കൊറോണിൽ കിറ്റിനെക്കുറിച്ച് (Coronil kit) രാംദേവ് പ്രചരിപ്പിക്കുന്നതെന്ന് ഡിഎംഎ (DMA) ആരോപിച്ചു. അതേസമയം, അലോപ്പതി മരുന്നുകൾ കാരണം നിരവധി ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ അധികമാണ് അലോപ്പതി മരുന്നുകൾ കാരണം മരിച്ചവരെന്നും രാംദേവ് പറഞ്ഞിരുന്നു. പരാമർശം വിവാദമായതിനെ തുടർന്ന് സംഭവത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ ഇടപെട്ടിരുന്നു. പരാമർശം പിൻവലിക്കണമെന്ന് ആരോ​ഗ്യമന്ത്രി ഹർഷ വർധൻ ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു.

ALSO READ: ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു

അലോപ്പതി ചികിത്സാ രീതിക്കെതിരെ യോ​ഗ ​ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കൊവിഡ് പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കൊവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാ​ഗ്യകരമാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. അലോപ്പതി ചികിത്സാ രീതി വിവേകശൂന്യമാണെന്നടക്കം രാംദേവ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തെയും രം​ഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News