ആള്‍വാര്‍: ഇന്ത്യന്‍ വിപണിയില്‍ പതഞ്‌ജലി ഉല്‍പ്പന്നങ്ങളുടെ വിജയം കണക്കിലെടുത്ത് തുണിത്തരങ്ങളുടെ വില്‍പ്പനയിലേയ്ക്കു കൂടി നീങ്ങാന്‍ ഒരുങ്ങുകയാണ് ബാബാ രാംദേവിന്‍റെയും ആചാര്യ ബാലകൃഷ്ണയുടെയും സംയുക്തസംരംഭമായ പതഞ്‌ജലി.
പതഞ്‌ജലി ഈ മേഖലയിലേയ്ക്ക് കടന്നുവന്നാല്‍ വിദേശ തുണിക്കമ്പനികളുടെ കുത്തക തകരുമെന്ന് ബാബാ രാംദേവ് അവകാശപ്പെട്ടു. ആള്‍വാറില്‍ പതഞ്‌ജലി ഗ്രാമോദ്യോഗ് ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അടിവസ്ത്രങ്ങള്‍ മുതല്‍ സ്പോര്‍ട്സ് വസ്ത്രങ്ങള്‍ വരെ പതഞ്‌ജലി നിര്‍മ്മിക്കും.
ഈയടുത്ത് നടന്ന സര്‍വെയില്‍ പതഞ്‌ജലി ആയുര്‍വേദ ലിമിറ്റഡ് സി ഇ ഒ യോഗി ബാലകൃഷ്ണന്‍ ഇന്ത്യയിലെ എട്ടാമത്തെ ധനവാനായ ഇന്ത്യക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആവശ്യമുള്ളവരെ സഹായിക്കാനാണ് യോഗി ബാലകൃഷ്ണന്‍ ഈ പണം ഉപയോഗിക്കുന്നത് എന്നാണ് രാംദേവ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.
തുണിത്തരങ്ങളുടെ ബ്രാന്‍ഡിന് എന്തായിരിക്കും പേര് നല്‍കുകയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ആദ്യവില്‍പ്പനയില്‍ 5, 000 കോടിയാണ് ലക്‌ഷ്യം വെക്കുന്നത്.