മദ്യപ്രേമികൾക്ക് ഡൽഹി സർക്കാരിന്റെ സമ്മാനം, ഉപഭോക്താക്കൾക്ക് ഈ പുത്തൻ സൗകര്യം കൂടി

ഡൽഹി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ വെബ്‌സൈറ്റിൽ മദ്യശാലകളുടെ പുതുക്കിയ പട്ടികയും അവയുടെ വിലാസവും പുറത്തുവിട്ടു. ഈ സൈറ്റിലൂടെ മദ്യത്തിന്റെ വിലയും നിങ്ങൾക്ക് അറിയാനാകും. 

Written by - Ajitha Kumari | Last Updated : Jan 14, 2022, 08:09 AM IST
  • ഡൽഹി എക്സൈസ് വകുപ്പിന്റെ പുതിയ സംരംഭം
  • ഉപഭോക്താക്കളുടെ സൗകര്യത്തിനായി പ്രത്യേകം ശ്രദ്ധ
  • എല്ലാ ഡാറ്റയും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്
മദ്യപ്രേമികൾക്ക് ഡൽഹി സർക്കാരിന്റെ സമ്മാനം, ഉപഭോക്താക്കൾക്ക് ഈ പുത്തൻ സൗകര്യം കൂടി

ന്യൂഡൽഹി: നിങ്ങൾ ഡൽഹിയിൽ താമസിക്കുന്നവരും മദ്യശാലകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നവരും ആണെങ്കിൽ ഇതാ നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരവുമായി ഡൽഹി സർക്കാർ രംഗത്ത്.  ഡൽഹിയിൽ പുതിയ എക്സൈസ് നയം നടപ്പിലാക്കിയതുമുതൽ സംസ്ഥാനത്ത് പലർക്കും മദ്യം എവിടെയാണെന്ന് കണ്ടെത്താൻ പ്രയാസമായിട്ടുണ്ട്. ഇതിന് പരിഹാരമെന്നോളം ഇപ്പോൾ ഡൽഹി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് (Excise Department) അതിന്റെ വെബ്‌സൈറ്റിൽ മദ്യഷാപ്പുകളുടെയും അവയുടെ വിലാസങ്ങളുടെയും പുതുക്കിയ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

Also Read: Liquor: മദ്യ വില്‍പ്പനയില്‍ മാറ്റങ്ങള്‍, മദ്യവിലയ്ക്കൊപ്പം മദ്യകുപ്പികളുടെ വലിപ്പവും കൂടുന്നു

വീട്ടിൽ ഇരുന്നുകൊണ്ട് മദ്യശാല എവിടെയാണെന്ന് കണ്ടെത്തുക (Find out whereabouts sitting at home) 

ഇനി നിങ്ങൾക്ക് സംസ്ഥാനത്ത് തുറന്നിട്ടുള്ള പുതിയതും പഴയതുമായ മദ്യശാലകളെ കുറിച്ച് വീട്ടിലിരുന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. കേന്ദ്രഭരണപ്രദേശത്ത് നിലവിൽ 543 മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇനി നിങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള മദ്യശാലയെക്കുറിച്ച് അറിയാൻ ആദ്യം ചെയ്യേണ്ടത്  ഡൽഹി സർക്കാരിന്റെ എക്സൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക് പോകുക എന്നതാണ്. അതിനുശേഷം നിങ്ങൾ ലൈസൻസ് ടാബ് തിരഞ്ഞെടുക്കണം. ഇതിനുശേഷം, അവിടെ കാണിച്ചിരിക്കുന്ന വിഭാഗത്തിൽ നിങ്ങൾ Private തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങൾ Private തിരഞ്ഞെടുത്താലുടൻ എല്ലാ 543 മദ്യശാലകളുടെയും അവയുടെ വിലാസങ്ങളുടെയും ഒരു ലിസ്റ്റ് സ്ക്രീനിൽ ദൃശ്യമാകും.

മദ്യത്തിന്റെ വില വീട്ടിൽ ഇരുന്ന് അറിയുക (Know the prices of liquor sitting at home)

ഈ വെബ്‌സൈറ്റ് വഴി മദ്യശാലകളിൽ ലഭ്യമാകുന്ന വിവിധ മദ്യങ്ങളുടെ വിലയും നിങ്ങൾക്ക് കണ്ടെത്താനാകും. ഇതിനായി ഡൽഹി സർക്കാരിന്റെ എക്സൈസ് വകുപ്പിന്റെ അതേ വെബ്സൈറ്റിൽ പോയി വിലവിവരപ്പട്ടിക അടങ്ങുന്ന ടാബ് തിരഞ്ഞെടുക്കണം. ഇതിനുശേഷം മദ്യത്തിന്റെ വിഭാഗത്തിലേക്ക് പോയി സ്വദേശി അല്ലെങ്കിൽ വിദേശ തരം തിരഞ്ഞെടുത്ത് അതിന്റെ വിലയെക്കുറിച്ച് നിങ്ങൾക്ക് കണ്ടെത്താനാകും. ഇതോടൊപ്പം മദ്യം വിളമ്പുന്ന ഹോട്ടലുകളെക്കുറിച്ചും റെസ്റ്റോറന്റുകളെക്കുറിച്ചും ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് അറിയാനാകും.  

Also Read: മദ്യ വില കുത്തനെ കൂടും: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനം

ഡൽഹിയിൽ പുതിയ എക്സൈസ് നയം ബാധകമാണ് (New Excise Policy is applicable in Delhi)

കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാനത്ത് പുതിയ എക്സൈസ് നയം നടപ്പാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് കീഴിൽ തലസ്ഥാനമായ ഡൽഹിയിൽ 849 ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഡൽഹിയിലെ 272 വാർഡുകളും 32 സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണിലും 27 ഓളം കടകൾ പ്രവർത്തിക്കും. ഈ രീതിയിൽ ഓരോ വാർഡിലും ഏകദേശം 3 മുതൽ 4 വരെ മദ്യശാലകൾ പ്രവർത്തിക്കും. പുതിയ എക്സൈസ് നയം നടപ്പാക്കിയതോടെ സർക്കാർ കരാറുകളെല്ലാം അവസാനിപ്പിച്ചു.

പുതിയ എക്സൈസ് നയം നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു (The new excise policy brought so many changes)

ഈ പുതിയ എക്സൈസ് പോളിസി പ്രകാരം ഡൽഹിയിൽ മദ്യപിക്കാനുള്ള പ്രായം 25ൽ നിന്ന് 21 ആയി കുറച്ചിട്ടുണ്ട്. മദ്യശാലകളുടെ വലിപ്പം കൂട്ടുകയും കൗണ്ടർ റോഡ് സൈഡിൽ വയ്ക്കാതിരിക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഡൽഹിയിൽ മദ്യം ഹോം ഡെലിവറി ചെയ്യാനും അനുമതിയുണ്ട്. പക്ഷെ കോളേജിലും സ്കൂളിലും ഓഫീസിലും ഡെലിവറി നിരോധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEMalayalamNewsApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News