ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡയിലും ഗുരുഗ്രാമിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൽഹി-എൻസിആർ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിയിലുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്നാണ് വിവരം.
Earthquake of Magnitude:5.2, Occurred on 28-05-2023, 11:19:55 IST, Lat: 36.56 & Long: 71.13, Depth: 220 Km ,Location: Afghanistan for more information Download the BhooKamp App https://t.co/KyNMxeUdi9 @ndmaindia @Indiametdept @Dr_Mishra1966 @DDNewslive pic.twitter.com/LnP2nm7rpV
— National Center for Seismology (@NCS_Earthquake) May 28, 2023
പഞ്ചാബിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...