Delhi Covid Update: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു, 24 മണിക്കൂറില്‍ 923 പുതിയ രോഗികള്‍

ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്‌,  കഴിഞ്ഞ 24 മണിക്കൂറില്‍   900 -ല്‍ അധികം പുതിയ രോഗികള്‍.  

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 11:25 PM IST
  • ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 923 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
  • ഇതോടെ സജീവ രോഗികളുടെ എണ്ണം 2,191 ആയി ഉയർന്നു. 344 പേര്‍ രോഗമുക്താരായി.
Delhi Covid Update: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു,  24 മണിക്കൂറില്‍  923 പുതിയ രോഗികള്‍

New Delhi: ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്‌,  കഴിഞ്ഞ 24 മണിക്കൂറില്‍   900 -ല്‍ അധികം പുതിയ രോഗികള്‍.  

ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്  923 പുതിയ കേസുകളാണ് ഡല്‍ഹിയില്‍  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇതോടെ സജീവ രോഗികളുടെ എണ്ണം 2,191 ആയി ഉയർന്നു. 344 പേര്‍ രോഗമുക്താരായി. 

ഇതോടെ സംസ്ഥാനത്തെ  പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു.  ഡൽഹിയിൽ കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനമാണ്  24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

Also Read: Maharashtra Covid 19 : മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നു

ഡല്‍ഹിയില്‍ ഇതുവരെ  14,45,102 പേര്‍ക്കാണ് രോഗം ബാധിച്ചത്.  25,107 രോഗികൾ മരിക്കുകയും ചെയ്തു. 

അതേസമയം, വര്‍ദ്ധിക്കുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത്  ഡൽഹിയിൽ 'യെല്ലോ അലേർട്ട്' പ്രകാരമുള്ള  നിയന്ത്രണങ്ങൾ  ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. 
രാത്രി കർഫ്യൂ, സ്‌കൂളുകളും കോളേജുകളും അടച്ചിടൽ, ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കൽ, മെട്രോ ട്രെയിനുകളിലും ബസുകളിലും പകുതി സീറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ 'യെല്ലോ അലേർട്ടിൽ' ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News