Delhi Blast: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്

ഡോ എപിജെ അബ്ദുള്‍ കലാം റോഡിലെ അതീവസുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 05:35 PM IST
  • ഡോ എപിജെ അബ്ദുള്‍ കലാം റോഡിലെ അതീവസുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നത്.
  • ബീറ്റിങ്ങ് റിട്രീറ്റ് സെറിമണി നടന്നതിന് അടുത്താണ് ഇൗ സ്ഥലം.
  • ഇസ്രായേല്‍ എംബസിയില്‍ നിന്ന് തന്നെ കഷ്ടിച്ച് 150 മീറ്റര്‍ അകലെയായിരുന്നു സ്‌ഫോടനം.
Delhi Blast: അന്വേഷണം  എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്

ന്യൂഡൽഹി : ഡൽഹി ഇസ്രായേൽ എം.ബസിക്ക് സമീപം നടന്ന സ്ഫോടനം ദേശിയ അന്വേഷണ ഏജൻസി അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ടാണ് സ്ഫോടനം നടന്നത്. ഇംപ്രവൈസ് എക്സ്പ്ലോസീവ് ഡിവൈസുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടന്നത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍ എംബസിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ

ഡോ എപിജെ അബ്ദുള്‍ കലാം റോഡിലെ അതീവസുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നത്. ബീറ്റിങ്ങ് റിട്രീറ്റ് സെറിമണി നടന്നതിന് അടുത്താണ് ഇൗ സ്ഥലം. ഇസ്രായേല്‍ എംബസിയില്‍ നിന്ന് തന്നെ കഷ്ടിച്ച് 150 മീറ്റര്‍ അകലെയായിരുന്നു സ്‌ഫോടനം. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ (Benjamin Netanyahu) വിളിച്ച്‌ സ്‌ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിട്ടുണ്ട്. 

ALSO READ: Russia protests: അലക്​സി നവാല്‍നിയുടെ മോചനമാവശ്യപ്പെട്ട് റഷ്യയില്‍ പ്രതിഷേധം, 4,500 പേര്‍ അറസ്റ്റില്‍

സ്ഫോടത്തില്‍ ഇറാന് പങ്കുണ്ടോയെന്നത് എന്‍.ഐ.എ(NIA) സംഘം അന്വേഷിക്കും. നേരത്തേ ദില്ലിയില്‍ കഴിയുന്ന വിസക്കാലാവധി കഴിഞ്ഞ ഇറാന്‍ പൗരന്മാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.സ്‌ഫോടകവസ്തു സാമ്പിൾ, സിസിടിവി ദൃശ്യങ്ങള്‍, സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 'ഭീഷണി കത്ത്' എന്നിവ ഉള്‍പ്പെടെ ഡൽഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇതുവരെ ശേഖരിച്ച കേസ് ഫയലും തെളിവുകളും കേന്ദ്ര ഏജന്‍സിക്ക് കൈമാറും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News