Karnataka Assembly Polls 2023: ലിംഗായത്ത് സമുദായത്തെ അപകീർത്തിപ്പെടുത്തി, സിദ്ധരാമയ്യക്കെതിരെ മാനനഷ്ടക്കേസ്

Karnataka Assembly Polls 2023:  ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക്  വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 12:38 PM IST
  • ലിംഗായത്ത് മുഖ്യമന്ത്രിമാർ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. മെയ് 10ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു വിവാദപരമായ പ്രസ്താവന അദ്ദേഹം നടത്തിയത്.
Karnataka Assembly Polls 2023: ലിംഗായത്ത് സമുദായത്തെ അപകീർത്തിപ്പെടുത്തി, സിദ്ധരാമയ്യക്കെതിരെ മാനനഷ്ടക്കേസ്

Karnataka Assembly Polls 2023:  കോണ്‍ഗ്രസ്‌  നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസില്‍ കുടുങ്ങി കര്‍ണാടക കോണ്‍ഗ്രസ്‌ നേതാവ് സിദ്ധരാമയ്യ.

ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക്  വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് ആണ് സിദ്ധരാമയ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ നല്‍കിയത്. ഇയാളുടെ ഹർജി പരിഗണിച്ച കോടതി കേസ് ഏപ്രിൽ 29ലേക്ക് മാറ്റി. സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയ ലിംഗായത്ത് യുവ വേദികെ ലീഗൽ സെൽ അവകാശപ്പെട്ടു. പരാമര്‍ശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. 

Also Read:  DPS Bomb Threat: ഡൽഹി പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി, സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല

ലിംഗായത്ത് മുഖ്യമന്ത്രിമാർ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. മെയ് 10ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു വിവാദപരമായ പ്രസ്താവന അദ്ദേഹം നടത്തിയത്.  

Alo Read:   Shani Ashubh Yog: ശനിയുടെ ഈ 3 യോഗങ്ങൾ ജീവിതം നശിപ്പിക്കും, പരിഹാരം അറിയാം 
 
തന്‍റെ പരാമര്‍ശം വിവാദമായതോടെ  വിശദീകരണവുമായി സിദ്ധരാമയ്യ എത്തിയിരുന്നു. നിലവിലെ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മറ്റുള്ളവരെക്കുറിച്ച് പ്രതികരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പരാമർശങ്ങൾ ബിജെപി വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. 

Also Read: Karnataka Assembly Election 2023: 'ഞങ്ങള്‍ക്ക് മുസ്ലീം വോട്ടിന്‍റെ ആവശ്യമില്ല....' BJP നേതാവ് ഈശ്വരപ്പയുടെ പ്രസ്താവന വിവാദമാവുന്നു
 
"താന്‍ അഭിപ്രായപ്പെട്ടത് ബസവരാജ് ബൊമ്മൈയെ ഉദ്ദശിച്ചാണ്.  ബസവരാജ് ബൊമ്മൈ മാത്രം അഴിമതിക്കാരനാണ്. ലിംഗായത്തുകൾ അഴിമതിക്കാരാണെന്ന് താൻ പറഞ്ഞിട്ടില്ല. അതിനാൽ, ഇത്തരമൊരു സ്വീപ്പിംഗ് റിപ്പോർട്ട് ഉണ്ടാക്കുന്നത് അനുചിതമാണ്. വളരെ സത്യസന്ധരായ ലിംഗായത്ത് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. എസ്.നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽ തുടങ്ങിയവർ വളരെ സത്യസന്ധരായ മുഖ്യമന്ത്രിമാരായിരുന്നതിനാൽ എനിക്ക് വളരെ ബഹുമാനമുണ്ട്. എന്‍റെ അഭിപ്രായങ്ങൾ ബിജെപി വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു", അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യയെ പിന്തുണച്ച് മുന്‍ ബിജെപി നേതാവും ഹുബ്ലി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയുമായ ജഗദീഷ് ഷെട്ടറും എത്തി.  സിദ്ധരാമയ്യയുടെ പരാമര്‍ശം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ലക്ഷ്യം വച്ചുള്ളതാണെന്നും മറ്റ്  ലിംഗായത്ത് മുഖ്യമന്ത്രിമാരെ ഉദ്ദേശിച്ചുള്ളതല്ല എന്നും ഷെട്ടര്‍ വ്യക്തമാക്കി. 

അതേസമയം, അടുത്തിടെ പാര്‍ട്ടി യ്ക്കുണ്ടായ ക്ഷീണം മാറ്റാന്‍ സിദ്ധരാമയ്യയ്‌ക്കെതിരായ ആക്രമണം ശക്തമാക്കിയിരിയ്ക്കുകയാണ്  ബിജെപി. മുതിര്‍ന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയയും പാര്‍ട്ടി വിട്ടത് ബിജെപി യ്ക്ക് കനത്ത ക്ഷീണം തട്ടിയ്ക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ ഈ വിഷയം ആയുധമാക്കി മുന്നേറുകയാണ് BJP. 

സംസ്ഥാനത്ത് ലിംഗായത്ത് മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന പരാമർശം കർണാടകയ്ക്ക് അപമാനമാണെന്നും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്നും  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.  

224 സീറ്റുകളുള്ള കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും, മെയ് 13 ന് ഫലം പ്രഖ്യാപിക്കും.. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News