Cylinder Blast: സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ട് പേരുടെ നില ​ഗുരുതരം

Cylinder Blast in Bengaluru: സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 01:03 PM IST
  • വാസിയ ബാനു, സൽമ, ഷഹീദ്, അസ്മ, അഫ്രോസ് എന്നിവർക്കാണ് പരിക്കേറ്റത്.
  • യലഹങ്കയിലെ ലാൽ ബഹദൂർ ശാസ്ത്രി ലേഔട്ടിലെ വീട്ടിലുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
Cylinder Blast: സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ട് പേരുടെ നില ​ഗുരുതരം

ബെംഗളൂരു: ചൊവ്വാഴ്ച ബെംഗളൂരുവിലെ യലഹങ്കയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ യലഹങ്ക സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

യലഹങ്കയിലെ ലാൽ ബഹദൂർ ശാസ്ത്രി ലേഔട്ടിലെ വീട്ടിലുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.  യലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത് . സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാസിയ ബാനു, സൽമ, ഷഹീദ്, അസ്മ, അഫ്രോസ് എന്നിവർക്കാണ് പരിക്കേറ്റത്. മറ്റ് രണ്ട് പേരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിലവിൽ യലഹങ്ക ന്യൂ ടൗൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News