തീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തിനടുത്തെത്തി. ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച്, ജാംനഗർ ജില്ലകളിൽ കൂടുതൽ ആഘാതം സൃഷ്ടിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15ന് വൈകുന്നേരം സൗരാഷ്ട്ര-കച്ച് തീരങ്ങൾ കടക്കുമെന്നാണ് മുന്നറിയിപ്പുള്ളത്.
കാറ്റ് മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗത മുതൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കും. ഇതിന്റെ നാശനഷ്ടങ്ങൾ വലുതാകാമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻഡിഎംഎ) സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
നിങ്ങൾക്ക് എങ്ങനെ വീടിനുള്ളിൽ സുരക്ഷിതമായിരിക്കാം
വൈദ്യുതിയും ഗ്യാസ് വിതരണവും ഓഫാക്കുക.
വാതിലുകളും ജനലുകളും അടച്ചിടുക.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ചുഴലിക്കാറ്റ് ആഘാതം സൃഷ്ടിക്കുന്നതിന് മുമ്പ് എത്രയും വേഗം മാറിത്താമസിക്കണം.
അപ്ഡേറ്റുകൾക്കായി റേഡിയോ അല്ലെങ്കിൽ ട്രാൻസിസ്റ്റർ ഉപയോഗിക്കുക.
തിളപ്പിച്ചതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
അപ്ഡേറ്റുകൾക്കായി ഔദ്യോഗിക വൃത്തങ്ങളെ മാത്രം ആശ്രയിക്കുക.
വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്.
#Cyclone | Here's how you can #StaySafe indoors and outdoors during #Cyclone.#CycloneBiparjoy #Cyclonepreparedness pic.twitter.com/K4CLDFKkpB
— NDMA India | राष्ट्रीय आपदा प्रबंधन प्राधिकरण (@ndmaindia) June 13, 2023
പുറത്ത് എങ്ങനെ സുരക്ഷിതമായിരിക്കാം
തകർന്ന കെട്ടിടങ്ങളിൽ കയറരുത്.
ഒടിഞ്ഞുകിടക്കുന്ന വൈദ്യുത തൂണുകൾ, പൊട്ടിയ കേബിളുകൾ, മറ്റ് മൂർച്ചയുള്ള വസ്തുക്കൾ എന്നിവയുടെ അടുത്ത് നിന്ന് മാറി നിൽക്കണം.
കഴിയുന്നത്ര വേഗത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.
ചുഴലിക്കാറ്റ് സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള മുൻകരുതൽ നടപടികൾ:
ചുഴലിക്കാറ്റ് വീശുന്ന സമയത്ത് കാറ്റിന്റെ വേഗത കാരണം സാധാരണ വസ്തുക്കൾ പോലും ഹാനികരമായി മാറിയേക്കാം.
ഒടിഞ്ഞ മരക്കൊമ്പുകൾ, വൈദ്യുതി ലൈനുകൾ, കേബിളുകൾ എന്നിവ പോലുള്ള വസ്തുക്കളിൽ തൊടുന്നത് ഒഴിവാക്കണം.
തകർന്ന കെട്ടിടത്തിൽ തുടരരുത്.
വീടുകളിലെ ജനലുകളുടെയും വാതിലുകളുടെയും സ്ഥിരതയും സുരക്ഷയും പരിശോധിക്കേണ്ടത് പ്രധാനമാണ്.
ജലവിതരണം, ഗ്യാസ്, ഇലക്ട്രിക്കൽ പൈപ്പ് ലൈനുകൾ എന്നിവയിലെ ചോർച്ച പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യണം.
ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15ന് വൈകുന്നേരം സൗരാഷ്ട്ര-കച്ച് തീരങ്ങൾ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗത മുതൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞടിക്കും. ചുഴലിക്കാറ്റ് മൂലം വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...