Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും

Sitaram Yechuri Death: നിലവില്‍ യെച്ചൂരിയുടെ മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിലാണുള്ളത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 14, 2024, 10:15 AM IST
  • അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഇന്ന് അവസാന യാത്രയയപ്പ്
  • ഇന്ന് രാവിലെ 11 മണിയോടെ യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും
  • മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അനാട്ടമി വിഭാഗത്തിന് കൈമാറും
Sitaram Yechuri: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും

ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഇന്ന് അവസാന യാത്രയയപ്പ് നൽകും.  ഇന്ന് രാവിലെ 11 മണിയോടെ യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. 

Also Read: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചു

നിലവില്‍ യെച്ചൂരിയുടെ മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിലാണുള്ളത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും. വൈകുന്നേരം മൂന്നു മണിവരെയാണ് എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത്.  രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കേരള നേതാക്കളും ഡല്‍ഹിയില്‍ തുടരുകയാണ്. മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിക്കുകയും ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറുകയും ചെയ്യും.

Also Read: തിരുവോണപ്പുലരി മുതൽ ഇവർക്ക് ലഭിക്കും രാജകീയജീവിതം, നിങ്ങളും ഉണ്ടോ?

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ മരണം സംഭവിച്ചത്. ആന്ധ്രാ പ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12 ന് മദ്രാസിലായിരുന്നു ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നുട്ടായിരുന്നു ജനനം.  

Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!

 

2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ചു നടന്ന സിപിഐഎമ്മിന്റെ 23 മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. സിപിഐഎമ്മിന്റെ 24 മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News