Covid19: രാജ്യത്ത് 24 മണിക്കൂറിനിടെ 13,742 പുതിയ കേസുകൾ

ഇതോടെ രാജ്യത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 1,10,30,176 ആയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇപ്പോൾ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 25, 2021, 12:28 PM IST
  • രാജ്യത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 1,10,30,176 ആയി.
  • 1,07,26 ,702 പേർ കൊറോണ മുക്തരായിട്ടുണ്ട്.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായ 11,799 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
Covid19: രാജ്യത്ത് 24 മണിക്കൂറിനിടെ 13,742 പുതിയ കേസുകൾ

ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  13,742  പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 1,10,30,176 ആയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇപ്പോൾ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 

കണക്കുകൾ പ്രകാരം 1,07,26 ,702 പേർ കൊറോണ (Corona Virus) മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായ 11,799 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.  നിലവിൽ 1,46,708 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.

Also Read: Kerala Covid Update: ഇന്നും നാലായിരത്തിന് മുകളിൽ സംസ്ഥാനത്തെ Covid കേസുകൾ, TPR: 5.82%

24 മണിക്കൂറിനിടെ 104 പേർക്ക് കൂടി ജീവൻ നഷ്ടമായി.  ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,705 ആയി. ഇതിൽ 51,857 മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ (Maharashtra) നിന്നാണ്.   വാക്‌സിനേഷന്റെ ഭാഗമായി 1,26,71,163 പേർക്ക് വാക്‌സിൻ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.  കൊവിഡ് വിമുക്തി നിരക്ക് 97.25 ആണ് അതുപോലെ മരണനിരക്ക് 1.42 ശതമാനമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News