Covid Vaccine വിതരണം:പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നാളെ

കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ രാജ്യം. വാക്‌സിന്‍ വിതരണത്തിന് എല്ലാ മുന്നൊരുക്കങ്ങളും വേഗത്തില്‍ നടക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2021, 02:45 PM IST
  • വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ നിര്‍ണ്ണായക യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.
  • ജനുവരി 11 (തിങ്കളാഴ്ച) വെകുന്നേരമാണ് യോഗം നാടക്കുക.
  • പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വേണ്ട തയ്യാറെടുപ്പുകളാണ് വിലയിരുത്തുക.
Covid Vaccine വിതരണം:പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നാളെ

New Delhi: കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ രാജ്യം. വാക്‌സിന്‍ വിതരണത്തിന് എല്ലാ മുന്നൊരുക്കങ്ങളും വേഗത്തില്‍ നടക്കുകയാണ്.

വാക്‌സിന്‍ വിതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ  Covid Vaccine വിതരണവുമായി ബന്ധപ്പെട്ട  എല്ലാ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  (Prime Minister Narendra Modi) അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ജനുവരി  16നാണ് വാക്‌സിനേഷൻ ആരംഭിക്കുക. 

അതേസമയം, വാക്‌സിനേഷൻ  (Covid Vaccination)  ആരംഭിക്കുന്നതിന് മുന്നോടിയായി  പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ നിര്‍ണ്ണായക യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. ജനുവരി 11 (തിങ്കളാഴ്ച) വെകുന്നേരമാണ് യോഗം നാടക്കുക.  

 പ്രധാനമന്ത്രി (PM Modi) വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍  വാക്‌സിന്‍ വിതരണവുമായി  ബന്ധപ്പെട്ട്  വേണ്ട തയ്യാറെടുപ്പുകളാണ് വിലയിരുത്തുക. പഴുതടച്ച കനത്ത പ്രതിരോധമാണ് വാക്‌സിന്‍ വിതരണത്തില്‍ രാജ്യം ഉറപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തും.    

കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനെയില്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. 

ജനുവരി 16ന്  കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ  രാജ്യം  കോവിഡ് മഹാമാരിക്കെതിരായി ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ജനുവരി 16 മുതല്‍ രാജ്യത്ത്   വാക്‌സിനേഷൻ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഡ്രൈ റണ്‍ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടന്ന ഒരുക്കങ്ങള്‍ ത്യപ്തികരമാണെന്നും യോഗം വിലയിരുത്തി. മുന്നൊരുക്കങ്ങളും  ഒപ്പം  വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങളും  പൂര്‍ണസമയവും അവലോകനം ചെയ്യാന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം മൂന്നിനാണ് ഇന്ത്യയിൽ 2 വാക്‌സിനുകൾക്ക് അംഗീകാരം നൽകിയത്.   സെറം ഇൻസ്റ്റിറ്റ്യൂട്ട്-ആസ്ട്രാസെനെക വാക്‌സിനായ കൊവിഷീൽഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. 

Also read: രാജ്യം കോവിഡ് മുക്തിയിലേക്ക്: Vaccine വിതരണം January 16 മുതൽ

രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിലും കേരളത്തിലും കൂടുതൽ ഡോസ് വാക്‌സിന്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ 3 കോടി ആരോഗ്യ പ്രവർത്തകരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News