രാജ്യത്ത് കോവിഡ് (Covid 19) രോഗബാധിതരുടെ പ്രതിദിന കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.43 ലക്ഷം പേർക്കാണ്. അതിനോടൊപ്പം തന്നെ ആളുകളിൽ ഗുരുതരമായി ബാധിക്കുന്ന ഫംഗൽ ബാധയും ആശങ്ക ഉയർത്തുന്നുണ്ട്.
ഇത് കൂടാതെ 4000 പേർ കോവിഡ് രോഗബാധ മൂലം മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോട് കൂടി രാജ്യത്ത് (India) കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 2,62,317ആയി. ഇന്ത്യയിൽ ഇപ്പോൾ രോഗബാധയെ തുടർന്ന് ചികിത്‌സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 3.70 ലക്ഷമാണ്. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ 15.65 ശതമാനമാണ് ഇത്.
കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിദഃ രോഗബാധിതർ ഉള്ളത്. രാജ്യത്തെ ചികിത്‌സയിൽ കഴിയുന്നവരിൽ 79.67 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ്.
ഏകദേശം 18 കോടി ജനങ്ങൾ ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചുവെന്ന് കേന്ദ്ര അറിയിച്ചു. വാക്‌സിൻ സ്വീകരിച്ചവരിൽ 66.73 ശതമാനം ആളുകളും മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, മധ്യപ്രദേശ്, ബീഹാർ, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരാണ്.
ഭാരത് ബയോടേക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കോവാക്സിന് (Covaxin) 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ അനുമതി നൽകി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.