ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 20,557 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,45,654 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 40 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 52,58,25 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 18,517 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 4, 313,2140 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.13 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.64 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച 585 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ 658 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പ്രതിദിന കോവിഡ് കേസുകൾ ചൊവ്വാഴ്ച 1,151 ആയി ഉയർന്നപ്പോൾ തമിഴ്‌നാട്ടിൽ 2,142 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ 2,279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് മുതൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരികയാണ്.
കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,935 പുതിയ കേസുകൾ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 16,935 പുതിയ കോവിഡ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44, 264 സജീവ കേസുകൾ ഉൾപ്പെടെ 4,37,67,534 ആയി. അതുപോലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,25,760 ആയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,609 പേര് രോഗത്തിൽ നിന്നും സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,30,97,510 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 4,46,671 ആളുകൾക്ക് വാക്സിനേഷനും നൽകിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊറോണ വാക്സിനേഷൻ 200 കോടി കവിഞ്ഞു. വെറും 18 മാസത്തിനുള്ളിൽ രണ്ട് ബില്യൺ വാക്‌സിൻ ഡോസുകൾ നൽകുന്ന രാജ്യമെന്ന നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...