New Delhi : കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിക്കുന്നവരുടെ മരണം കോവിഡ് മരണമായി (COVID Death) കണക്കാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. അതിൽ കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ള ആത്മഹത്യ (Suicide) ചെയ്താലും മരണം കോവിഡ് ബാധയെ തുടർന്നാണ് സർക്കാരിന്റെ കണക്കിൽ രേഖപ്പെടുത്തമെന്ന് കേന്ദ്രം സുപ്രീം കോടതയിൽ (Supreme Court of India) വ്യക്തമാക്കി.
ഇതോടെ കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരത്തിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ രേഖയക്ക് സുപ്രീം കോടതി തൃപ്തി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരം നൽകി കൂടെയെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥിലാണ് കേന്ദ്രം കോവിഡ് മരണങ്ങളുടെ പട്ടികയിൽ ആത്മഹത്യയും ഉൾപ്പെടുത്തിയത്.
മാർഗരേഖ പുറപ്പെടുവിക്കുന്നതിന് മുമ്പ് മരണങ്ങളിൽ ഇക്കാര്യം പ്രാവർത്തികമാക്കുമെന്നും അതിനായി ജില്ല അടിയസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കരിന് ഈ കമ്മറ്റിയുടെ ചുമതലയെന്ന് അടുത്ത് 330 ദിവസത്തിനുള്ളിൽ കമ്മറ്റിയെ നിയമിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുമെന്ന് കേന്ദ്രത്തിനായി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോടായി പറഞ്ഞു.
ALSO READ : PM-CARES ഭാരത സര്‍ക്കാരിന്‍റെ ഫണ്ടല്ല, RTIയുടെ പരിധിയില്‍ കൊണ്ടുവരാൻ കഴിയില്ല, PMO
വേറൊരു രാജ്യങ്ങൾക്കും ഇന്ത്യ നടത്തിയ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാകില്ലെന്ന് കോടതി കേന്ദ്രം മാർഗരേഖയിൽ തൃപ്തി അറിയിച്ചുകൊണ്ട് പറഞ്ഞു. ജസ്റ്റിസ് എംആർ ഷായാണ് കേന്ദ്രത്തിന് അഭിന്ദനം അറിയിച്ചത്. കേസിൽ ഉത്തരവ് അടുത്ത മാസം ഒക്ടോബഡ നാലിന് അറിയിക്കുമെന്ന് ജസ്റ്റിസ് ഷായുടെ അധ്യക്ഷതയിലുള്ള ബഞ്ച് അറിയിക്കുകയും ചെയ്തു.
ALSO READ : India COVID Update : രാജ്യത്ത് 31,923 പേർക്ക് കൂടി കോവിഡ് രോഗബാധ; 19,675 കേസുകളും കേരളത്തിൽ നിന്ന്
കോവിഡ് മൂലം മരണമടഞ്ഞവർക്ക് 50,000 രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നത്. ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് കേന്ദ്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായമായി നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA