Covid 19 : കോവിഡ് രോഗബാധ: 407 ജില്ലകളിൽ ടിപിആർ ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ; കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി

രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 01:13 PM IST
  • രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്.
  • മാത്രമല്ല കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളും ഫെബ്രുവരി 28 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
  • രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
  • മാത്രമല്ല ദക്ഷിണേന്ത്യയിലെ സ്ഥിതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് യോഗം ചേരും.
Covid 19 : കോവിഡ് രോഗബാധ: 407 ജില്ലകളിൽ ടിപിആർ ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ; കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി

New Delhi : രാജ്യത്തെ 407 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 10 ശതമാനത്തിന് മുകളിലാണ്. ഇത് വളരെ ഗൗരവകരമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതിനാൽ തന്നെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്. മാത്രമല്ല കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളും ഫെബ്രുവരി 28 വരെ നീട്ടിയതായി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  മാത്രമല്ല ദക്ഷിണേന്ത്യയിലെ സ്ഥിതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് യോഗം ചേരും.

ALSO READ: India Covid Update: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2,51,209 പുത്തൻ കേസുകൾ

യോഗത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാർ പങ്കെടുക്കും. കൂടാതെ വാക്‌സിനേഷൻ നിരക്കും സംസ്ഥാനങ്ങളിലെ ചികിത്സ സൗകര്യങ്ങളും യോഗത്തിൽ വിലയിരുത്തും. രാജ്യത്ത് കോവിഡ് കണക്കുകൾ ഉയർന്ന തന്നെ തുടരുകയാണ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്  2,51,209 പുതിയ കോവിഡ് കേസുകളാണ്.

ALSO READ: Black Fungus: എന്താണ് ബ്ലാക്ക് ഫംഗസ്? പകരുന്നത് എങ്ങിനെ? ജീവന് ഭീഷണിയാകുമോ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?

നിലവിൽ 21,05,611 രോഗികളാണ് രാജ്യത്തുള്ളത്.  627 പേര്‍ രോഗബാധിതരായി മരണമടഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.88 % ആണ്.  24 മണിക്കൂറില്‍ 3,47,443 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ വാക്സീന്‍ സ്വീകരിച്ചത് 1,64,44,73,216 പേരാണ്. ഇതിനിടയിൽ ഒമിക്രോൺ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോർട്ട് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News