New Delhi: Covid -19 അവസാനിച്ചുവെന്ന് നാം കരുതരുത് എന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ജമ്മു കാശ്മീരില്‍ നിന്നും എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് (Covid-19) കേസുകളില്‍ സാരമായ വര്‍ധനയാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശ്രീനഗർ ഹോട്ട്‌സ്‌പോട്ട് ആയി മാറുകയാണ്. നിലവില്‍, കശ്മീർ ഡിവിഷനിലെ 968 സജീവ കേസുകളിൽ, 554 അതായത് 57% വും ശ്രീനഗർ ജില്ലയിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു-കശ്മീരിൽ 165 പുതിയ കേസുകളും കശ്മീർ ഡിവിഷനിൽ 147 കേസുകളും ജമ്മുവില്‍ 18 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. കോവിഡ്-19 മൂലം3 മരണങ്ങളുണ്ടായി. 2 പേർ കശ്മീരിൽ നിന്നും 1 പേർ ജമ്മുവിൽ നിന്നുമാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയര്‍ന്ന വ്യാപനമാണ് ഇത്. വ്യാപനത്തെ നേരിടാൻ സർക്കാർ നടപടികളിലേക്ക് കടന്നിരിയ്ക്കുകയാണ്. രണ്ടാം ഡോസ് വാക്സിനേഷൻ ഡ്രൈവ് ശക്തമായി തുടരുകയും സ്‌ക്രീൻ ടെസ്റ്റിംഗിനായി കൂടുതല്‍ ആരോഗ്യ ജീവനക്കാരെയും നിയമിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
Also Read: India COVID Update : രാജ്യത്ത് 13,091 പേർക്ക് കൂടി കോവിഡ് രോഗബാധ ; 13,878 പേർ രോഗമുക്തി നേടി
താഴ്വര സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക പ്രൊട്ടോക്കോള്‍ ഉണ്ട്. വിമാനത്താവളത്തിൽ ഒന്നുകിൽ യാത്രക്കാര്‍ക്ക് RT-PCR റിപ്പോര്‍ട്ട് കാണിക്കുകയോ അല്ലെങ്കിൽ സ്പോട്ട് RAT പരിശോധന നടത്തുകയോ ആവശ്യമാണ്.
ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ പ്രദേശത്തിലുടനീളം പ്രതിദിനം 50,000 ടെസ്റ്റുകൾ വരെ നടത്തുന്നണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...