New Delhi : ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിൻ (Covid 19 Vaccine) കോവാക്സിൻ (Covaxin) രോഗത്തിനെതിരെ 77.8% ഫലപ്രദമാണെന്ന് ലാൻസെറ്റ് പഠനം (Lancet Study) കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ (Central Government) മെഡിക്കൽ റിസേര്ച്ച് ഏജൻസിയും (Medical Research Agency) , ഭാരത് ബയോ എൻടെകും (Bharath Bio N Tech) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ലാൻസെറ്റ് പഠനം പ്രസിദ്ധീകരിച്ചത്.
അതേസമയം കോവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ 65.2% ഫലപ്രദമാണെന്നും പഠനം കണ്ടെത്തി. എന്നാൽ ഇതിനെ കൂടുതൽ പഠനം ആവശ്യമെന്നനും , പ്രാഥമിക പരീക്ഷണങ്ങൾ മാത്രമാണ് നടത്തിയതെന്നും അറിയിച്ചിട്ടുണ്ട്. ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആർക്കും തന്നെ രൂക്ഷമായ പാർശ്വഫലങ്ങളോ, മരണമോ ഉണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കി.
ഇന്ത്യയിൽ 2020 നവംബർ മാസം മുതൽ 2021 മെയ് മാസം വരെ 18-97 ഇടയിൽ പ്രായമുള്ള പൂർണമായി വാക്‌സിൻ സ്വീകരിച്ച 24,419 പേരിലാണ് ലാൻസെറ്റ് പഠനം നടത്തിയത്. ഭാരത് ബയോടെക്കിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ധനസഹായത്തോടെയാണ് പഠനം നടത്തിയത്.
ബയോടെക്കിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ഉദ്യോഗസ്ഥർ സംയുക്തമായി ആണ് പഠനം നടത്തിയത്. കമ്പനിയുടെ മുൻകാല കാര്യക്ഷമതയ്ക്കും സുരക്ഷാ പ്രഖ്യാപനങ്ങൾക്കും അനുസൃതമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പഠനവും. ഈ പഠനം കഴിഞ്ഞ ജനുവരിയിൽ കോവാക്സിനെതിരെ പൊട്ടിപ്പുറപ്പെട്ട വിവാദനാണ് അവസാനിപ്പിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം കോവിഡ് രോഗബാധയുടെ (Covid 19) ചികിത്സയ്ക്കുള്ള ഇന്ത്യൻ നിർമ്മിത മരുന്നായ മോള്‍നുപിരാവിര്‍ ഗുളികകൾക്ക് (Covid Pill) ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സിഎസ്ഐആർ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയർമാൻ ഡോ രാം വിശ്വകർമയാണ് വിവരം അറിയിച്ചത്. ഓറൽ ആന്റി വൈറൽ മരുന്നുകളാണ് മോള്‍നുപിരാവിര്‍. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന രോഗികൾക്കാണ് ഈ മരുന്ന് നൽകുന്നത്.
അതെ സമയം ഫൈസറിന്റെ പ്കസ്ലോവിഡും ഉടൻ എത്താൻ സാധ്യതയുണ്ട്. എന്നാൽ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ പാൻഡെമിക്കിൽ നിന്ന് എൻഡെമിക്കിലേക്ക് മാറുന്ന സാഹചര്യത്തിൽ ഈ മരുന്നുകൾക്ക് വാക്‌സിനേഷനെക്കാൾ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...