Coonoor Helicopter Crash: ഡാറ്റാ റെക്കോർഡർ കണ്ടെത്തി

കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ (Data Recorder) കണ്ടെത്തി. അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 01:03 PM IST
  • വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി
  • അന്വേഷണസംഘം അപകടസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്
Coonoor Helicopter Crash: ഡാറ്റാ റെക്കോർഡർ കണ്ടെത്തി

ചെന്നൈ: കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ (Data Recorder) കണ്ടെത്തി. അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. 

അന്വേഷണസംഘം അപകടസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. ശരിക്കും അപകടസമയത്ത് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് സഹായിക്കും. സുരക്ഷാ സംവിധാനത്തിലടക്കം ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും.

Also Read: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും

വിങ്‌ കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള  പരിശോധന നടത്തുന്നത്. വ്യോമസേനാ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്  ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ്.  പ്രാഥമികമായ വിവരശേഖരണ റിപ്പോര്‍ട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നല്‍കിയിരുന്നത്. 

ഇക്കാര്യങ്ങളിൽ വിശദമായ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വ്യക്തത വരുത്തും. മാത്രമല്ല 
 അപകടത്തില്‍പ്പെടാനുള്ള വ്യത്യസ്തമായ കാരണങ്ങളുടെ സാധ്യതകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.  ഊട്ടിക്കു സമീപമുള്ള കുനൂരിലായിരുന്നു സൈനിക വിമാനം തകർന്നുവീണത്. സംഭവത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരണമടഞ്ഞിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News