ന്യൂഡൽഹി: Bipin Rawat Death: രാജ്യത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) ഭാര്യയും (Madhulika Rawat) ഉൾപ്പെടെയുള്ളവരുടെ ഭൗതിക ദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്‌ക്കും.
സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും നടത്തുക. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും (CDS Bipin Rawat) ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.
Also Read: Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ഇന്ന് രാവിലെ എട്ട് മണിയോടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എത്തുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. തുടർന്ന് 13 വാഹനങ്ങളിലായി മൃതശരീരങ്ങൾ കോയമ്പത്തൂരിലെത്തിയ്‌ക്കുകയും ഇവിടെ നിന്നും വിമാനമാർഗം മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കും.
പ്രത്യേക വിമാനത്തിൽ കൊണ്ടുവയർന്ന മൃതദേഹം ബിപിൻ റാവത്തിന്റെ (Bipin Rawat) ഡൽഹിയിലെ കാമാരാജ് മാർഗിലെ വസതിയിലേക്കായിരിക്കും കൊണ്ടുപോകുക.ശേഷം നാളെ രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെയ്‌ക്കും. അതിനുശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.
ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് അപകടസമയത്ത് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതിൽ ക്യാപ്റ്റൻ വരുൺ സിംഗ് അപകടത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്
ഇന്നലെ ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ ഉണ്ടായത്. ബിപിൻ റാവത്ത് (Bipin Rawat) സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കുനൂരിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വ്യോമസേനയുടെ M17 ഹെലികോപ്റ്ററാണ്. ഈ സമയം ബിപിൻ റാവത്തും ഭാര്യയും ഒപ്പം സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
സംഭവം നടന്നത് ഉച്ചയ്ക്കാണെങ്കിലും ബിപിൻ റാവത്ത് മരിച്ചെന്ന വിവരം ഔദ്യോഗികമായി പുറത്തുവന്നത് വൈകുന്നേരത്തോടെയായിരുന്നു. സുലൂരിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാനായി വെല്ലിംഗ്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇന്നലെ രാവിലെയായിരുന്നു ജനറൽ റാവത്തും സംഘവും ഡൽഹിയിൽ നിന്നും പുറപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...