Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!

Viral Video: കാട്ടിൽ മുഖാമുഖം വരുന്ന മൂന്ന് മൂർഖന്മാരെ കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.     

Written by - Ajitha Kumari | Last Updated : Dec 17, 2021, 09:32 AM IST
  • ഇന്റർനെറ്റ് ലോകം ദശലക്ഷക്കണക്കിന് വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ്
  • ഓരോ ദിവസവും നിരവധി തരത്തിലുള്ള വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്
  • കാട്ടിൽ മുഖാമുഖം വരുന്ന മൂന്ന് മൂർഖന്മാരെ കുറിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്
Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!

Viral Video: ഇന്റർനെറ്റ് ലോകം എന്ന് പറയുന്നത് തന്നെ ദശലക്ഷക്കണക്കിന് വീഡിയോകൾ (Viral Video) കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന ഒന്നാണ് അല്ലെ. ഓരോ ദിവസവും നിരവധി തരത്തിലുള്ള വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്.

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

അതിൽ വിവാഹം, തമാശ, നൃത്തം, പാമ്പ് അങ്ങനെയെല്ലാം ഉൾപ്പെടും.  ഇതിൽ ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുമെങ്കിൽ മറ്റ് ചിലത് നമ്മെ ചിന്തിപ്പിക്കും.  എന്നാൽ ചിലതോ നമ്മളെ ഭയപ്പെടുത്തുന്നതും ആയിരിക്കും.  അത്തരം ഒരു ഭയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

ചില വീഡിയോകൾ (Viral Video) അതിന്റെതായ ഉള്ളടക്കം കൊണ്ട് പോസ്റ്റ് ചെയ്ത ഉടനെത്തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  അത്തരം ഒരു വീഡിയോയാണിതും.  അതായത് ഒരു കാട്ടിൽ പെട്ടെന്ന് മുഖാമുഖം വരുന്ന മൂന്ന് മൂർഖന്മാരെക്കുറിച്ചുള്ളതാണ് വീഡിയോ. 

Also Read: Viral Video: ഒന്ന് തൊട്ടാല്‍ മതി, ചത്തതുപോലെ അഭിനയിക്കും ഈ പാമ്പ്..!! വീഡിയോ വൈറല്‍

വീഡിയോ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.  വീഡിയോ കാണാം...

 

 

വൈറൽ ആകുന്ന വീഡിയോ കാണുമ്പോൾ അത് ഒരു കാട്ടിൽ നിന്നുള്ളതാണെന്ന് തോന്നും.  അതിൽ അപകടകാരികളായ മൂന്ന് മൂർഖന്മാർ പെട്ടെന്ന് പരസ്പരം കണ്ടുമുട്ടുന്നതാണ് വിഷയം. വീഡിയോയിൽ കാണുന്ന കാഴ്ച അതിശയിപ്പിക്കുന്നതും ഭയാനകവുമാണ്. 

Also Read: Viral Video: മെട്രോ ട്രെയിനില്‍ സീറ്റിനായി യുവാവ് കണ്ടെത്തിയ വഴി നോക്കൂ... വീഡിയോ വൈറല്‍

ഏതാണ്ട് പത്തടിയോളം നീളമുള്ള മൂർഖൻ പത്തിവിടർത്തി നിൽക്കുന്നതാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്.  മൂന്നുപേരും തലയുയർത്തി നോക്കി നിൽക്കുന്നു. അതിൽ കാണുമ്പോൾ നമുക്ക് രസം തോന്നുന്നത് നാക്കുനീട്ടി നിൽക്കുന്ന ഒരു മൂർഖന്റെ പ്രകോപനവും അനങ്ങാതെ നോക്കിനിൽക്കുന്ന മറ്റേ മൂർഖന്റെ രീതിയുമാണ്.  

സോഷ്യൽ മീഡിയ പേജായ ഇൻസ്റ്റാഗ്രാമിലെ helicopter_yatra എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News