റായ്പൂർ: ഛത്തീസ്ഗഢ് റായ്പൂർ വിമാനത്താവളത്തിൽ സർക്കാർ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുകൾക്ക് ദാരുണാന്ത്യം. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ ക്യാപ്റ്റൻ എപി ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. റായ്പൂർ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി 9:10 ഓടെ പരിശീലന പറക്കലിനിടെയാണ് സംഭവം.
പറന്നുയർന്ന വിമാനം തകർന്ന് വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുകളെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ALSO READ : Post Office Scheme: 1400 രൂപയുണ്ടോ? പോസ്റ്റോഫീസിന്റെ ഈ സ്കീമിലൂടെ നേടാം 35 ലക്ഷം രൂപ
അതേസമയം വിമാന അപകടത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി പൈലറ്റുമാരായ ക്യാപ്റ്റൻ പാണ്ഡയും ക്യാപ്റ്റൻ ശ്രീവാസ്തവയുമാണ് മരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം പ്രതികൂല കാലാവസ്ഥയാണോ, യന്ത്രതകരാറാണോ അപകടത്തിന് കാരണമായത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
Helicopter crashes at airport in Chhattisgarh's Raipur, two pilots killed
Read @ANI Story | https://t.co/jsi3EKndt2#Chhattisgarh #helicopter #choppercrash pic.twitter.com/BvJTyZZtOP
— ANI Digital (@ani_digital) May 12, 2022