Chennai Rain Alert : തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; ചെന്നൈ വിമാനത്താവളത്തിലെ എല്ലാ സർവീസുകളും ഇന്ന് വൈകുന്നേരം വരെ നിർത്തിവെച്ചു

ഇന്ന് ഉച്ചക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെയുള്ള സർവീസുകളാണ് റദ്ധാക്കിയത്.  കനത്ത മഴയും, ശക്തമായ കാറ്റുമാണ് (Strong Wind) സർവീസുകൾ റദ്ദാക്കാൻ കാരണം. ഇന്ന് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 02:39 PM IST
  • ഇന്ന് ഉച്ചക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെയുള്ള സർവീസുകളാണ് റദ്ധാക്കിയത്.
  • കനത്ത മഴയും, ശക്തമായ കാറ്റുമാണ് (Strong Wind) സർവീസുകൾ റദ്ദാക്കാൻ കാരണം. ഇന്ന് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.
  • തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉൾപ്പടെ ഉള്ള പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്.
  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദമാണ് തമിഴ്നാട്ടിൽ ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് കാരണം
Chennai Rain Alert : തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; ചെന്നൈ വിമാനത്താവളത്തിലെ എല്ലാ സർവീസുകളും  ഇന്ന് വൈകുന്നേരം വരെ നിർത്തിവെച്ചു

Chennai : തമിഴ്‌നാട്ടിൽ (Tamilnadu) കനത്ത മഴ (Heavy Rain) തുടരുകയാണ്. ഇതിനെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Chennai International Airport) എല്ലാ സർവീസുകൾ (Services) റദ്ദാക്കി. ഇന്ന് ഉച്ചക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെയുള്ള സർവീസുകളാണ് റദ്ധാക്കിയത്. കനത്ത മഴയും, ശക്തമായ കാറ്റുമാണ് (Strong Wind) സർവീസുകൾ റദ്ദാക്കാൻ കാരണം. ഇന്ന് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

 തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉൾപ്പടെ ഉള്ള പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  ന്യുനമർദ്ദമാണ് തമിഴ്നാട്ടിൽ ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് കാരണം. ഇന്ന് വൈകുന്നേരത്തോടെ ന്യുനമർദ്ദം തീരം കടക്കുമെന്നാണ് കരുതുന്നത്.

ALSO READ: Tamilnadu Rain Alert : തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരാൻ സാധ്യത; 20 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

 വെള്ളപ്പൊക്കത്തിന് മുന്നോടിയായി, വെള്ളപ്പൊക്കത്തെയും മറ്റ് അടിയന്തര സാഹചര്യങ്ങളെയും കുറിച്ച് അധികാരികളെ അറിയിക്കാൻ തമിഴ്‌നാട് സർക്കാർ 434 'സൈറൺ ടവറുകൾ' സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ കണക്റ്റിവിറ്റിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ 50 പോർട്ടബിൾ സെല്ലുലാർ ഫോൺ ടവറുകൾ ക്രമീകരിച്ചിട്ടുണ്ട്.

ALSO READ: Tamil Nadu rains: 14 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 മരണം

ചെന്നൈയിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 46 ബോട്ടുകളും ജെസിബികളും മണ്ണുമാന്തി യന്ത്രങ്ങളും  വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ വെള്ളം കയറിയ പ്രദേശങ്ങളിൽ വെള്ളം വറ്റിക്കാനായി  500-ലധികം മോട്ടോർ പമ്പുകളും എത്തിച്ചിട്ടുണ്ട്. ഗ്രേറ്റർ ചെന്നൈ കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദിയാണ് വിവരം അറിയിച്ചത്.

ALSO READ:  Chennai rains | നാല് ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി; സർക്കാർ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം

നിലവിൽ സംസ്ഥാനത്ത് 169 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തെ തുടർന്ന് വെള്ളം പൊങ്ങിയ 400 പ്രദേശങ്ങളിൽ 216 പ്രദേശങ്ങൾ ഇതിനോടകം വൃത്തിയാക്കി കഴിഞ്ഞു. കൂടാതെ വെള്ളം കയറിയ 16 സബ്‌വേ സ്റ്റേഷനുകളിൽ 14 എണ്ണവും വിര്ത്തിയാക്കി കഴിഞ്ഞു. ഈ സാഹച്ചര്യത്തിൽ 'അമ്മ കാന്റീനിൽ നിന്ന് ഏവർക്കും സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News