New Delhi: പാര്‍ലമെന്‍റില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല എങ്കിലും പിന്‍മാറാന്‍ തയാറല്ല പ്രതിപക്ഷം.
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം (Opposition parties) രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും പ്രതികരണം മറിച്ചായിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ (Pegasus) വിഷയമായിരുന്നു അതില്‍ പ്രധാനം.
ഈയവസരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) രംഗത്തെത്തിയിരിയ്ക്കുകയാണ്.
മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ശരിയായ രീതിയില്‍ നടത്താന്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Prime Minister Narendra Modi) പരാമര്‍ശത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം .
"പാര്‍ലമെന്‍റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്‍റിന്‍റെ കൂടുതല്‍ സമയം കളയരുത്, നമുക്ക് വിലക്കയറ്റത്തേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാം", രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്‍റെ ആത്മാവിനെയാണ് പെഗാസസ് മൂലം പ്രധാനമന്ത്രി മുറിവേല്‍പ്പിച്ചത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
हमारे लोकतंत्र की बुनियाद है कि सांसद जनता की आवाज़ बनकर राष्ट्रीय महत्व के मुद्दों पर चर्चा करें।
मोदी सरकार विपक्ष को ये काम नहीं करने दे रही।
संसद का और समय व्यर्थ मत करो- करने दो महंगाई, किसान और #Pegasus की बात!
— Rahul Gandhi (@RahulGandhi) July 29, 2021
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം (Pegasus spyware row) സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. പെഗാസസ് വിവാദത്തില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സഭാ നടപടികള്‍ തടസപ്പെട്ടു. പെഗാസസ് ഫോണ്‍ ചോര്‍ത്ത വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
നിലവില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാത്രമാണ് ചര്‍ച്ച ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...