CBSE 12th Result 2022: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 92.71% വിജയം

കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനം കുറവാണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയ്ക്കാണ് ഉയർന്ന വിജയ ശതമാനം. 98.83 ശതമാനമാണിത്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 10:45 AM IST
  • തിരുവനന്തപുരം മേഖലയ്ക്കാണ് ഉയർന്ന വിജയ ശതമാനം.
  • 98.83 ശതമാനമാണിത്.
  • സിബിഎസ്ഇ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചു.
  • പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിദ്ധീകരിക്കും.
CBSE 12th Result 2022: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 92.71% വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 92.71 ആണ് ഇത്തവണ വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ശതമാനം കുറവാണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയ്ക്കാണ് ഉയർന്ന വിജയ ശതമാനം. 98.83 ശതമാനമാണിത്. സിബിഎസ്ഇ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. 

ഫലം എങ്ങനെ പരിശോധിക്കാം

ക്ലാസ് 12, 10 cbse ഫലം 2022 പരിശോധിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക

1.cbseresults.nic.in.2022 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

2.CBSE പത്താം ക്ലാസ് ഫലം അല്ലെങ്കിൽ CBSE 12ാം ഫലം 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3.ബോർഡ് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

4.ഓൺലൈൻ സിബിഎസ്ഇ ബോർഡ് പത്താം ഫലം 2022/ 12 ഫലം 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും.

5. പ്രിൻറൌട്ട് എടുത്ത് സൂക്ഷിക്കുക

Also Read: CBSE 10th Result 2022: സിബിഎസ്ഇ രണ്ടാം ടേം ഫലം ഉടൻ, തീയ്യതി പ്രഖ്യാപിച്ചു

ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ

CBSE 12 ഫലം 2022  പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് താഴെ കാണുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

> cbseresults.nic.in

> results.cbse.nic.in

> results.gov.in

> digilocker.gov.in

CBSE Class 10 Result 2022: വേണ്ടത് ആകെ 33% മാർക്ക്, സിബിഎസ്ഇ ഫലത്തിൽ അറിയേണ്ടത്

CBSE Class 10 Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം സിബിഎസ്ഇയുടെ തന്നെ  ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbresults.nic.in-ൽ ഫലങ്ങൾ ലഭ്യമാകും . ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. പത്തിലും പ്ലസ്ടുവിലുമായി ഏകദേശം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 21 പേരും പത്താം ക്ളാസ് പരീക്ഷ എഴുതിയവരാണ്.

33% ആണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനം.  ഇൻറേണൽ എക്സ്റ്റേണൽ വാലുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ചാണിത്.വിദ്യാർത്ഥികൾ 5 വിഷയങ്ങളിൽ കുറഞ്ഞത് 33% സ്കോർ ചെയ്യണം. 

എല്ലാ അപേക്ഷകളും പരീക്ഷ സംഘം പോർട്ടലിൽ

പരീക്ഷയും അതിൻറെ ഫലവുമായി ബന്ധപ്പെട്ട എല്ലാത്തരം അപേക്ഷകളും പ്രൊസസുകളും പരീക്ഷ സംഘം പോർട്ടലിലൂടെയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഈ പോർട്ടൽ ലഭ്യമാണ്. സ്കൂൾ റീജിയണൽ ഓഫീസുകളും ബോർഡിന്റെ ആസ്ഥാനവും നടത്തുന്ന വിവിധ പ്രൊസസുകൾ സമന്വയിപ്പിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

Trending News