CBSE Board Exams 2023: സിബിഎസ്ഇയുടെ പത്താം ക്ലാസ്, 12 ക്ലാസ് വര്‍ഷാവസാന പരീക്ഷ ആരംഭിച്ച് കഴിഞ്ഞിരിയ്ക്കുകയാണ്. ഇതോടെ പരീക്ഷകള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങൾക്കും സൂചനകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ പഞ്ഞമില്ല.
അടുത്തിടെ CBSE ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പത്താം ക്ലാസ്, 12 ക്ലാസ് പരീക്ഷകളെക്കുറിച്ച് പ്രചരിയ്ക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് CBSE Board.
Also Read: Exam Stress: മാര്‍ച്ച് മാസമെത്തി, പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാം, ഈ പോംവഴികള്‍ സ്വീകരിയ്ക്കൂ
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡ് ഇതിനോടകം മുന്നറിയിപ്പ് നൽകി. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുന്നുണ്ട് എന്നും ബോർഡ് കൂട്ടിച്ചേർത്തു.
Also Read: Remedy for Good Job: നിങ്ങൾ ആഗ്രഹിക്കുന്ന ജോലിയും പുരോഗതിയും ലഭിക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
“യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ പേപ്പർ ചോർച്ചയെക്കുറിച്ചും 2023 ലെ പരീക്ഷകളുടെ ചോദ്യപേപ്പറുകളിലേക്ക് ആക്‌സസ് ഉണ്ടെന്ന് അവകാശപ്പെടുന്നതിനെക്കുറിച്ചും ചില കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ബോർഡിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.... വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു'.
"ഐപിസി, ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സിബിഎസ്ഇ ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലുമായി (എംഎസി) സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്", ബോർഡ് നോട്ടീസിലൂടെ പറഞ്ഞു,
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വിദ്യാർഥികൾക്കെതിരെ അന്യായമായ മാർഗങ്ങൾ പ്രയോഗിച്ചതായി പരിഗണിച്ച് ഐപിസിയുടെ നിയമങ്ങൾക്കും വകുപ്പുകൾക്കും കീഴില്‍ നടപടിയെടുക്കുമെന്നും ബോർഡ് അറിയിച്ചു.
ബോർഡ് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്ന ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്നും വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ബോർഡ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...