CBSE Board Exam 2023: നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവില്‍ CBSE 10, 12 ക്ലാസുകളുടെ പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ, അതായത് cbse.gov.in-ൽ പരീക്ഷാ തിയതികള്‍ സംബന്ധിച്ച സമ്പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്.
പരീക്ഷാ ഷെഡ്യൂൾ അനുസരിച്ച്, 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ഏപ്രിൽ 5, 2023 നാണ് പരീക്ഷ അവസാനിക്കുക. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ബോർഡ് 15 മിനിറ്റ് വായന സമയവും നൽകിയിട്ടുണ്ട്.
CBSE ക്ലാസ് 10 പരീക്ഷാ ടൈംടേബിൾ 2023 CBSE Class 10 Date Sheet 2023)
ഇംഗ്ലീഷ് : 27-ഫെബ്രുവരി-23
സയന്‍സ് : 04-മാർച്ച്-23
സാമൂഹിക ശാസ്ത്രം : 15-മാർച്ച്-23
ഹിന്ദി എ/ബി : 17-മാർച്ച്-23
മാത്തമാറ്റിക്സ് ബേസിക്/ സ്റ്റാൻഡേർഡ് : 21-മാർച്ച്-23
Also Read: CBSE Board Exam 2023: 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ 2023 ജനുവരി 2 മുതൽ
കഴിഞ്ഞ ദിവസം 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ തിയതികള്‍ പുറത്തുവിട്ടിരുന്നു. അതനുസരിച്ച് പ്രാക്ടിക്കൽ പരീക്ഷകള്‍ 2023 ജനുവരി 2 ന് ആരംഭിച്ച് 2023 ഫെബ്രുവരി 14 ന് അവസാനിക്കും.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ CBSEയുടെ വെബ്സൈറ്റില്‍ പരീക്ഷകള്‍ സംബന്ധിക്കുന്ന പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്. cbse.gov.in, cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി 2023 ലെ CBSE 10-ാം ക്ലാസ്, 12-ാം ക്ലാസ് ടൈംടേബിളുകൾ കാണാനാകും. CBSE യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഔദ്യോഗിക അറിയിപ്പും മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട് . കൂടാതെ, എല്ലാ വിഷയങ്ങൾക്കുമുള്ള മാർക്കിംഗ് സ്കീമുകൾക്കൊപ്പം വിഷയാടിസ്ഥാനത്തിലുള്ള സിബിഎസ്ഇ 10, ക്ലാസ് 12 സാമ്പിൾ പേപ്പറുകളും സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്.
34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 2023 ലെ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 18 ലക്ഷം പേർ പത്താം ക്ലാസിലും 16 ലക്ഷം പേർ 12-ാം ക്ലാസിലുമാണ്.
CBSE Board Exam 2023: പ്രധാന വിശദാംശങ്ങൾ ചുവടെ:-
CBSE അറിയിപ്പ് പ്രകാരം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ 2023 ജനുവരി 2 മുതൽ ആരംഭിക്കും.
എല്ലാ പ്രാക്ടിക്കൽ പരീക്ഷകളും പ്രോജക്ടുകളും ഇന്റേണൽ അസസ്‌മെന്റുകളും പൂർത്തിയാക്കാൻ 2023 ഫെബ്രുവരി 14 വരെ സ്‌കൂളുകൾക്ക് സമയം നൽകിയിട്ടുണ്ട്.
സെൻട്രൽ ബോർഡ് പങ്കിടുന്ന ഷെഡ്യൂൾ അനുസരിച്ച് പ്രായോഗിക പരീക്ഷകളിലും പ്രോജക്ടുകളിലും ഇന്റേണൽ അസസ്‌മെന്റുകളിലും ഹാജരാകേണ്ടതുണ്ടെന്ന് വിദ്യാർത്ഥികളെ അറിയിക്കാൻ ബോർഡ് എല്ലാ സ്കൂളുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പരീക്ഷാ തിയതി സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം.
അപേക്ഷകരുടെ ലിസ്റ്റ് നന്നായി പരിശോധിക്കുകയും ഓൺലൈൻ സംവിധാനത്തിൽ നിന്ന് ക്രോസ് ചെക്ക് ചെയ്യുകയും വേണം.
ഒരു വിദ്യാർത്ഥിക്ക് പ്രാക്ടിക്കൽ പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ പരീക്ഷ 2023 ജനുവരി 2 മുതൽ 2023 ഫെബ്രുവരി 14 വരെ വീണ്ടും ഷെഡ്യൂൾ ചെയ്യണം.
മാർക്ക്, ഇന്റേണൽ ഗ്രേഡുകൾ എന്നിവ ജനുവരി 2, 2023 മുതല്‍ ഫെബ്രുവരി 14, 2023 വരെ അപ്‌ലോഡ് ചെയ്യാവുന്നതാണ്.