CBSE Board Exam 2021: പരീക്ഷ തീയതി മെയ്‌ 25ന് ശേഷം പ്രഖ്യാപിക്കും

CBSE Board 12th Exam സംബന്ധിച്ച നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ്‌ 25 ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന...

Written by - Zee Malayalam News Desk | Last Updated : May 23, 2021, 07:15 PM IST
  • കോവിഡ് രണ്ടാം തരം​ഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ന് ഉത്തതതല യോഗം ചേര്‍ന്നത്‌.
  • പല സംസ്ഥാനങ്ങളില്‍ നിന്നായി സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി പലവിധ നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നതിനാല്‍ ഇന്നത്തെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
CBSE Board Exam 2021: പരീക്ഷ  തീയതി മെയ്‌ 25ന് ശേഷം  പ്രഖ്യാപിക്കും

New Delhi: CBSE Board 12th Exam സംബന്ധിച്ച നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ്‌ 25 ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന...

കോവിഡ് രണ്ടാം തരം​ഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍  പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു  ഇന്ന്   ഉന്നതതല യോഗം ചേര്‍ന്നത്‌.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍  കേന്ദ്ര  പ്രതിരോധ വകുപ്പ്  മന്ത്രി രാജ്‌നാഥ് സിംഗ്  അദ്ധ്യക്ഷത വഹിച്ചു.  കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊക്രിയാല്‍,  സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുത്തിരുന്നു.

പല സംസ്ഥാനങ്ങളില്‍ നിന്നായി സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി പലവിധ നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നതിനാല്‍ ഇന്നത്തെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

കേന്ദ്ര സര്‍ക്കാര്‍  രണ്ട്  നിര്‍ദ്ദേശങ്ങളാണ്  മുന്നോട്ടു വച്ചത്.  ഒന്ന്, പരിമിതമായ വിഷയങ്ങൾക്ക് മാത്രം പരീക്ഷ നടത്തുക, മറ്റൊന്ന്, എല്ലാ വിഷയങ്ങൾക്കും പരീക്ഷകൾ നടത്തുക, എന്നാൽ ഓരോ പരീക്ഷയുടെയും സമയം 3 മണിക്കൂറിൽ നിന്ന് 1.5 മണിക്കൂറായി കുറയ്ക്കുക .

എന്നാല്‍, മിക്ക സംസ്ഥാനങ്ങളും  കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ  നടത്തുന്നതിനോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചു. പരീക്ഷകൾ നടത്താൻ മഹാരാഷ്ട്രയും ഡല്‍ഹിയും  വിമുഖത പ്രകടിപ്പിക്കുകയും Internal assemmentന്‍റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വിലയിരുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. 

പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക്  വാക്സിനേഷന്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനുവേണ്ടി യോഗത്തില്‍ പങ്കെടുത്ത മനീഷ് സിസോദിയ ആവശ്യപ്പെട്ടു.

അതേസമയം, പന്ത്രണ്ടാം ക്ലാസ്  പരീക്ഷയുടെ കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍  മെയ് 25നകം തങ്ങളുടെ നിർദ്ദേശങ്ങൾ  കേന്ദ്ര സര്‍ക്കാരിനെ അറിയിയ്ക്കണമെന്ന്  കേന്ദ്ര  വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.

Also Read: CBSE Board 12th Exam 2021: പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ? തീരുമാനം ഇന്ന്

സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ വിലയിരുത്തി,  മെയ്‌ 25 ന്  ശേഷം  CBSE Board പരീക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചനകള്‍

രാജ്യത്ത് കോവിഡ് വ്യാപനം ഏറെ  ശക്തമായതോടെ CBSE പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News