CBSE 12th Result 2021: സി.ബി.എസ്.ഇ (CBSE 12th Result 2021) പ്ലസ് ടു പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു. cbseresults.nic.in വെബ്സൈറ്റിൽ നിന്നും പരീക്ഷ ഫലം ലഭ്യമാകും. ഈ വർഷത്തെ വിജയശതമാനം 99.37 ശതമാനമാണ്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പ്രത്യേക മൂല്യനിർണയത്തിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്.
Central Board of Secondary Education (CBSE) declares Class 12 results pic.twitter.com/GfeuMxkwj4
— ANI (@ANI) July 30, 2021
ഇപ്പോൾ 1304561 വിദ്യാർഥികളുടെ സി.ബി.എസ്.ഇ (CBSE 12th Result 2021) പ്ലസ് ടു പരീക്ഷ ഫലങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഡൽഹിയിലെ വിജയശതമാനം 99.84 ആണ്. ഡൽഹിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം ആണ് ഇത്.
ആകെ 12,96,318 വിദ്യാർഥികൾ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ വിജയിച്ചിട്ടുണ്ട്. 2020 നേക്കാൾ വിജയശതമാനത്തിൽ വൻ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ വിജയ ശതമാനം 88.78% ആയിരുന്നു. ഈ വര്ഷം പെൺകുട്ടികളുടെ വിജയ ശതമാനം 99.67% ഉം ആൺ കുട്ടികളുടേത് 99.13% വുമാണ്.
എങ്ങനെയൊക്കെ CBSE 12th ഫലങ്ങൾ അറിയാൻ സാധിക്കും?
1) സിബിഎസ്ഇയുടെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്ന് ഫലം അറിയാൻ സാധിക്കും
2) ഡിജിലോക്കർ ൽ നിന്ന് ഫലം ലഭിക്കുന്നതാണ്.
3) Umang App ലൂടെ പരീക്ഷ ഫലം അറിയാൻ സാധിക്കും
4) എസ്എംഎസ് വഴിയും IVRS അല്ലെങ്കിൽ ഇന്റർആക്റ്റീവ് വോയിസ് റെസ്പോൺസ് സിസ്റ്റം വഴിയും സിബിഎസ്ഇ ഫലങ്ങൾ ലഭിക്കുന്നതാണ്.
കൂടാതെ മാർക്ക് ഷീറ്റുകൾ, പാസ് സർട്ടിഫിക്കറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ, സ്കിൽ സർട്ടിഫിക്കറ്റുകൾ എന്നിവയും ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഈ മൂല്യനിർണ്ണയത്തിൽ അതൃപ്തി ഉള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനവും ഒരുക്കും. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിക്കുന്നത്. പരീക്ഷ എഴുത്തുന്ന വിദ്യാർഥികൾക്ക് ആ മാർക്ക് മാത്രമേ പ്ലസ് ടു ഫലമായി സ്വീകരിക്കുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...