Manish Sisodia Case: ഡൽഹി മദ്യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു ആരോപണം കൂടി. FBU അഴിമതി കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയ്‌ക്കെതിരെ കേസെടുത്തു.
ഫീഡ്ബാക്ക് യൂണിറ്റിന്‍റെ (Feed Back Unit - FBU) രൂപീകരണത്തിലും നിയമനത്തിലും മനീഷ് സിസോദിയ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സിസോദിയക്കെതിരെ ഒരു പുതിയ കേസുകൂടി സിബിഐ രജിസ്റ്റര്‍ ചെയ്തു.
Also Read: Shani Dasha Remedies: ശനി ദശയും ഐശ്വര്യം നൽകും, ഈ പ്രതിവിധികള്‍ ചെയ്താൽ മതി
ഡല്‍ഹി ഫീഡ്‌ബാക്ക് യൂണിറ്റിന്‍റെ രൂപീകരണത്തിലും നിയമനത്തിലും അഴിമതി നടത്തിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. ഈ വിഷയത്തില്‍ മനീഷ് സിസോദിയക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ 2016 നവംബറിൽ തന്നെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോള്‍ CBI മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മനീഷ് സിസോദിയ വീണ്ടും നിയമക്കുരുക്കില്‍ അകപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യം അദ്ദേഹത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്.
എന്താണ് FBU രൂപീകരണത്തിൽ നടന്ന അഴിമതി?
മനീഷ് സിസോദിയയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) അഴിമതിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഡൽഹി സർക്കാരിന്‍റെ ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരണത്തിലെ അഴിമതിയും അതിൽ നടന്ന അനധികൃത നിയമനങ്ങളും സംബന്ധിച്ചാണ് ഇപ്പോള്‍ CBI അന്വേഷണം നടത്തുന്നത്. 2016 നവംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സിബിഐ ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരണത്തിൽ അഴിമതി കണ്ടെത്തിയിരുന്നു. ഡൽഹി സർക്കാർ വിജിലൻസ് ഡെപ്യൂട്ടി സെക്രട്ടറി കെഎസ് മീണയുടെ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
അഴിമതി തടയാൻ ഫീഡ് ബാക്ക് യൂണിറ്റ് (FBU) രൂപീകരിച്ചു
ജീവനക്കാരുടെ അഴിമതിയും പ്രവർത്തനവും നിരീക്ഷിക്കുന്നതിനായി 2016 ഫെബ്രുവരിയിൽ ഡൽഹി സർക്കാർ ഒരു ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരിച്ചിരുന്നു. 2015 സെപ്റ്റംബര്‍ 29-ന് ഡൽഹി സർക്കാരിന്‍റെ മന്ത്രിസഭാ യോഗത്തിലാണ് ഇതിന്‍റെ രൂപീകരണം അംഗീകരിച്ചത്. ഇതിനുശേഷം 2015 ഒക്‌ടോബർ 28ന് അന്നത്തെ സെക്രട്ടറി വിജിലൻസ് ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരിക്കാൻ ഡൽഹി മുഖ്യമന്ത്രിയോട് നിർദേശിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു.
ഈ യൂണിറ്റിൽ ആദ്യം 20 റിക്രൂട്ട്‌മെന്‍റുകൾ നടക്കേണ്ടതായിരുന്നു. ഇതിനായി ഡൽഹി സർക്കാരിന്‍റെ വ്യവസായ വകുപ്പിന്‍റെ 22 തസ്തികകൾ നിർത്തലാക്കേണ്ടതായിരുന്നു. എന്നാല്‍, പിന്നീട് ഡല്‍ഹി സര്‍ക്കാരിന്‍റെ അഴിമതി വിരുദ്ധ ബ്യൂറോയുടെ (Anti Corruption Bureau - ACB) 88 തസ്തികകളിൽനിന്നും 20 എണ്ണം FBU വിനായി നീക്കി വയ്ക്കാന്‍ ആലോചനയായി. ഇത്തരത്തില്‍ FBU വിനായി റിക്രൂട്ട്‌മെന്‍റുകൾ നടത്താൻ ചർച്ചകൾ നടന്നു. ACBയും വിജിലൻസ് വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച എൽജിയുടെ അംഗീകാരം വാങ്ങിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...