CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

CBI Diamond Jubilee Celebration:  നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് CBI, ഏജന്‍സിയുടെ വിശ്വാസ്യത ഇന്ന് ഏറെ കൂടുന്നു, അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇന്ന് സിബിഐ നൽകുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 02:22 PM IST
  • നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് CBI, ഏജന്‍സിയുടെ വിശ്വാസ്യത ഇന്ന് ഏറെ കൂടുന്നു, അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇന്ന് സിബിഐ നൽകുന്നത്
CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

New Delhi: 'സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ബ്രാൻഡ്, അഴിമതിയാണ് സിബിഐയുടെ ശത്രു, അതാണ് ഇന്ന് സിബിഐ', ഏജന്‍സിയുടെ വജ്രജൂബിലി ആഘോഷവേളയില്‍ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി മോദി... 

നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ, ഏജന്‍സിയുടെ വിശ്വാസ്യത ഇന്ന് ഏറെ കൂടുന്നു, അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇന്ന് സിബിഐ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയാണ് സിബിഐയുടെ മുഖ്യ ശത്രു,  അഴിമതിക്കാരിൽ ഒരാളെ പോലും വെറുതെ വിടില്ല. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. അവരെ തടയാൻ ആരും നോക്കേണ്ട, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

Also Read:   PM Modi's Degree Case: പ്രധാനമന്ത്രി പഠിച്ചത് എന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ട്? ചോദ്യവുമായി ഉദ്ധവ് താക്കറെ 

തിങ്കളാഴ്ച (ഏപ്രിൽ 3, 2023) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (Central Bureau of Investigation - CBI) വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രതിപക്ഷത്തിനെതിരെ കനത്ത ആക്രമണമാണ് മോദി നടത്തിയത്. 

Also Read:  April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം

 

"മുൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്നു. എങ്ങിനെ അഴിമതി നടത്താമെന്നായിരുന്നു അവരുടെ ചിന്ത, എന്നാല്‍, റണ്ടായിരത്തി പതിനാലിന് ശേഷം കഥ മാറി. അഴിമതി ഇല്ലാതായി. എല്ലാ കാര്യത്തിലും സുതാര്യത സർക്കാരിന്‍റെ മുഖമുദ്രയായി. യുപിഎ കാലത്ത് 2G ലേലം  അഴിമതിയുടെ മാർഗമായിരുന്നു. എന്നാല്‍ NDA സർക്കാരിന്‍റെ കാലത്ത് 5G ലേലം പോലും സുതാര്യതയുടെ ഉദാഹരണമായി മാറി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെപ്പോലും കൊള്ളയടിച്ചാണ് അഴിമതിക്കാർ വാഴുന്നത്. അവര്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്, അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് സർക്കാരിനെതിരെ ഇപ്പോൾ ചിലർ നീങ്ങുന്നത്. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം.അവരെ തടയാൻ ആരും നോക്കേണ്ട. രാജ്യം അന്വേഷണ ഏജൻസികൾക്കൊപ്പമാണ്", മോദി പറഞ്ഞു. 

ഇന്നും ഒരു കേസ് തീർപ്പാകാതെ കിടക്കുമ്പോൾ അത് സി.ബി.ഐക്ക് വിടണമെന്ന ആവശ്യമാണ് ഉയരുന്നത്, സിബിഐ അതിന്‍റെ പ്രവർത്തനത്തിലൂടെയും സാങ്കേതികതയിലൂടെയും ജനങ്ങൾക്ക് വിശ്വാസം പകർന്നുവെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

Trending News