CAPF Recruitment: കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ, മെയ് 10 വരെ അപേക്ഷ

ഫലം കാത്തിരിക്കുന്നവരെയും അവസാന വർഷക്കാരെയും പരിഗണിക്കും. എൻസിസി ബി/ സി സർട്ടിഫിക്കറ്റുകാർക്കും വെയിറ്റേജ് മാർക്കുണ്ടാവും.

Written by - Zee Malayalam News Desk | Last Updated : May 2, 2022, 01:12 PM IST
  • എൻസിസി ബി/ സി സർട്ടിഫിക്കറ്റുകാർക്കും വെയിറ്റേജ് മാർക്കുണ്ടാവും
  • ശാരീരിക യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമായി വെബ്സൈറ്റിൽ
  • എസ്.ബി.ഐ ശാഖ വഴി 200 രൂപ അടച്ചും രജിസ്റ്റർ ചെയ്യാം.
CAPF Recruitment: കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ, മെയ് 10 വരെ അപേക്ഷ

കേന്ദ്ര പോലീസ് സേനകളിൽ അസിസ്റ്റൻറ് കമാൻഡൻറ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 253 ഒഴിവുകളാണ് ഉള്ളത്. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. ഒാഗസ്റ്റ്-7നാണ് പരീക്ഷ. മികച്ച കായിക ക്ഷമതയും ഇവർക്ക് വേണം.

ഒഴിവുകൾ

ബിഎസ്എഫ്-66
സിആർപിഎഫ്-29
സിഐഎസ്എഫ്-62
ഐടിബിപി-14
എസ്എസ്ബി-82

Also Read:   Fourth wave scare: കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നു, ഉത്തര്‍ പ്രദേശിലെ നോയിഡയിൽ മെയ് 31 വരെ സെക്ഷൻ 144

പ്രായം, യോഗ്യത

പ്രായ പരിധി 20-25 വയസ്സ്. സംവരണ വിഭാഗക്കാർ, വിമുക്തഭടൻമാർ സർക്കാർ ജീവനക്കാർ എന്നിവർക്ക് നിയമാനുസരണമുള്ള ഇളവ് ലഭിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള  ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫലം കാത്തിരിക്കുന്നവരെയും അവസാന വർഷക്കാരെയും പരിഗണിക്കും. എൻസിസി ബി/ സി സർട്ടിഫിക്കറ്റുകാർക്കും വെയിറ്റേജ് മാർക്കുണ്ടാവും. ശാരീരിക യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമായി വെബ്സൈറ്റിൽ.

തിരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ  കേന്ദ്രങ്ങളുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് നോക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക.

Also Read: ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പോലീസ്

ഫീസ്, അപേക്ഷിക്കേണ്ട വിധം

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എസ്.ബി.ഐ ശാഖ വഴി 200 രൂപ അടച്ചും രജിസ്റ്റർ ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News