Budget Session 2021: കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ram Nath Kovind). കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്നും ഇതുമൂലം കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായിയെന്നും കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു നല്‍കുമെന്നും കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് (Budget Session) മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തവേയായിരുന്നു രാഷ്ട്രപതി ഇപ്രകാരം പറഞ്ഞത്. പ്രസംഗത്തിൽ റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയിലുണ്ടായ സംഘര്‍ഷത്തേയും രാഷ്ട്രപതി അപലപിച്ചു. ത്രിവര്‍ണ പതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ രാഷ്ട്രപതി (Ram Nath Kovind) ക്രമസമാധാനം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ സുപ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
Also Read: Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..
കൂടാതെ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗമിക്കുകയാണെന്നും നിരവധി വെല്ലുവിളികള്‍ നേരിടാനുള്ള വര്‍ഷമാണ് 2021. ബജറ്റ് സമ്മേളനം വികസനത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ (Covid) പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായിയെന്നും കൊവിഡ് മുക്തരുടെ എണ്ണത്തില്‍ രാജ്യം മുന്നിലാണെന്നും ഐക്യമാണ് രാജ്യത്തിന്റെ കരുത്തെന്നും സ്വയം പര്യാപ്ത ഇന്ത്യക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ഈ കൊവിഡ് സമയത്ത് പാവപ്പെട്ടവർക്ക് വലിയ സഹായമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ram Nath Kovind) മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ കേരളീയത്തിലെ വരികള്‍ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. 'ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം' എന്ന വരികള്‍ മലയാളത്തില്‍ ഉദ്ധരിച്ച ശേഷം അതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കുകായിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് അംഗങ്ങള്‍ ഇതിനെ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.