ചണ്ഡീഗഢ്: പഞ്ചാബിലെ ഫിറോസ്പൂരിൽ രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കൊലപ്പെടുത്തിയതായി ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. വെള്ളിയാഴ്ചയാണ് തെഹ്ലാൻ മേഖലയിൽ വച്ച് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതായി കണ്ടെത്തിയത്.
Two Pakistani intruders were neutralized at the Indian border in Punjab's Ferozepur district on July 30. A detailed search is in progress: Border Security Force Punjab Frontier pic.twitter.com/qKamyfe8AM
— ANI (@ANI) July 31, 2021
ബിഎസ്എഫിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ നുഴഞ്ഞുകയറ്റക്കാർ അതിർത്തി കടക്കാൻ ശ്രമിക്കുകയും അതിർത്തി സേനാ സംഘത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്നുണ്ടായ വെടിവെപ്പിൽ നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയായിരുന്നെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...