Bsf Recruitment 2023: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ, അപേക്ഷിക്കേണ്ട വിധം

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരു അംഗീകൃത ബോർഡിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ് മതി യോഗ്യതയായി

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 03:45 PM IST
  • മെയ് 12 ആണ് അവസാന തീയ്യതി അപേക്ഷാ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ
  • .ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം
  • 18 വയസും 25 വയസും കവിയാൻ പാടില്ല പ്രായം
Bsf Recruitment 2023: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ, അപേക്ഷിക്കേണ്ട വിധം

ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻറിൽ അപേക്ഷ ക്ഷണിച്ചു.  ഏപ്രിൽ 22 മുതൽ അപേക്ഷ പ്രക്രിയകൾ ആരംഭിക്കും. മെയ് 12 ആണ് അവസാന തീയ്യതി. അപേക്ഷാ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 

വിദ്യാഭ്യാസ യോഗ്യത

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരു അംഗീകൃത ബോർഡിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ് ഉണ്ടായിരിക്കണം. അതേസമയം, ഐഐടി കഴിഞ്ഞവർക്കും റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

പ്രായപരിധി

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 12 മെയ് 2023 പ്രകാരം 18 വയസും 25 വയസും കവിയാൻ പാടില്ല. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമുള്ള ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.

എഴുത്തുപരീക്ഷ

ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയ്ക്ക് ശേഷം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം
1.ആദ്യം ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
2. തുടർന്ന് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
4. ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക.
5. ഫൈനൽ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
6. ഫോമിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News