BSF Recruitment 2022: ബിഎസ്എഫ് ​ഗ്രൂപ്പ് ബിയിൽ അവസരം; അവസാന തിയതി ജൂൺ എട്ട്

താൽപ്പര്യമുള്ളവർക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 06:20 PM IST
  • 0 പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
  • ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എഞ്ചിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.
  • താൽപ്പര്യമുള്ളവർക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
BSF Recruitment 2022: ബിഎസ്എഫ് ​ഗ്രൂപ്പ് ബിയിൽ അവസരം; അവസാന തിയതി ജൂൺ എട്ട്

ന്യൂഡൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ​ഗ്രൂപ്പ് ബിയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 90 പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എഞ്ചിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. താൽപ്പര്യമുള്ളവർക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 
 
ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): 1 പോസ്റ്റ്
പേ സ്കെയിൽ: 44900 – 142400/- ലെവൽ-7

സബ് ഇൻസ്പെക്ടർ (വർക്സ്): 57 
പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ): 32 തസ്തികകൾ
പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

Also Read: SBI recruitment 2022: 600ലധികം ഒഴിവുകൾ, എസ്ബിഐ ചാനൽ മാനേജർ തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാം

യോ​ഗ്യത

സബ് ഇൻസ്‌പെക്ടർ (വർക്കുകൾ): കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇൻസ്പെക്ടർ (ഇലക്‌ട്രിക്കൽ): കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആർക്കിടെക്ചറിൽ ബിരുദം ഉണ്ടായിരിക്കണം. ഒപ്പം ആർക്കിടെക്റ്റ്സ് ആക്ട്, 1972 പ്രകാരം കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്യുകയും വേണം.

പരീക്ഷാ ഫീസ് അടയ്ക്കേണ്ടത് എങ്ങനെ?

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി ഉദ്യോ​ഗാർഥികൾക്ക് പരീക്ഷാ ഫീസ് അടയ്ക്കാം. 

Gen/OBC/EWS-ന്: 200/- രൂപയാണ് ഫീസ്. വനിതകൾ/എസ്‌സി/എസ്ടി/എക്സ് - എസ് എന്നിവർക്ക് ഫീസില്ല. 

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാർഥികളെ തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ‌ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME) തുടങ്ങിയവയും ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News