ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികകളിലേക്കുള്ള ഒന്നാം ഘട്ട ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം.
2021–22 ഡയറക്ട് എൻട്രി പരീക്ഷയിലൂടെ ബിഎസ്‌എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) എന്നിവയുടെ ആദ്യ ഘട്ടത്തിലേക്കുള്ള ബിഎസ്‌എഫ് റിക്രൂട്ട്‌മെന്റ് പ്രക്രിയ 2022 ഡിസംബർ 21 മുതൽ 2023 ജനുവരി 28 വരെയാണ് നടന്നത്. 17 ബിഎസ്എഫ് റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് റിക്രൂട്ട്മെന്റ്പ്രക്രിയകൾ നടന്നത്. എഴുത്തുപരീക്ഷയുടെ ഷെഡ്യൂൾ നിശ്ചിത സമയത്തിനുള്ളിൽ മെസേജ് വഴിയും ഇമെയിൽ വഴിയും അറിയിക്കും.
ബിഎസ്എഫ് ഫലം 2023: പരിശോധിക്കേണ്ട വിധം
bsf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2021-22-ലെ ബിഎസ്എഫിലെ എഎസ്ഐ (സ്റ്റെനോ), എച്ച്‌സി (മിൻ) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ “ഒന്നാം ഘട്ട ഫലത്തിന്റെ പ്രഖ്യാപനം” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഒരു പിഡിഎഫ് സ്ക്രീനിൽ ദൃശ്യമാകും
പരിശോധിച്ച് ഫലത്തിന്റെ പ്രിന്റൗട്ട് എടുക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...