ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി BS Yediyurappa

ദേശീയ നേതൃത്വത്തിന് തന്നെ വിശ്വാസമുള്ളിടത്തോളം കാലം മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 01:05 PM IST
  • കേന്ദ്ര നേതൃത്വത്തിന് തന്നിൽ വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരും
  • മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ രാജിക്ക് തയ്യാറാണ്
  • നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിന് താൻ കഴിവിന്റെ പരമാവധി മികച്ച പ്രവ‍ർത്തനമാണ് തിരിച്ച് നൽകിയത്
  • പിന്നീടുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി
ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി BS Yediyurappa

ബംഗളൂരു: ദേശീയ നേത‍ൃത്വം ആവശ്യപ്പെട്ടാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി (Karnataka CM) ബിഎസ് യെദ്യൂരപ്പ. ദേശീയ നേതൃത്വത്തിന് തന്നെ വിശ്വാസമുള്ളിടത്തോളം കാലം മുഖ്യമന്ത്രിയായി തുടരുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്ര ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് യെദ്യൂരപ്പയുടെ പ്രതികരണം. ബം​ഗളൂരുവിലെ ബിജെപി നേതൃ‍ത്വത്തിനിടയിലെ (BJP Leaders) അസ്വാരസ്യങ്ങൾക്കിടെ ആദ്യമായാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന് തന്നിൽ വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കേന്ദ്ര നേതൃത്വം (Leaders) ആവശ്യപ്പെട്ടാൽ രാജിക്ക് തയ്യാറാണ്. നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിന് താൻ കഴിവിന്റെ പരമാവധി മികച്ച പ്രവ‍ർത്തനമാണ് തിരിച്ച് നൽകിയത്. പിന്നീടുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. എന്നാൽ പാർട്ടിയിൽ നിന്ന് തനിക്കെതിരെ ഉയരുന്ന നീക്കങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ALSO READ: KSRTC : കെഎസ്ആർടിസി കേരള എസ്ആർടിസിക്ക് സ്വന്തമെന്ന വാർത്ത വ്യജമെന്ന് Karnataka എസ്ആർടിസി

കർണാടക മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരെ (BS Yediyurappa) വിമത നീക്കം സജീവമായിരുന്നു. യെദ്യൂരപ്പ തന്റെ ഇഷ്ടക്കാരെ മാത്രം മന്ത്രിമാരാക്കിയെന്നാണ് എംഎൽഎമാരുടെ പരാതി. ഇക്കാര്യത്തിൽ നിരവധി എംഎൽഎമാർ പരസ്യമായി രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസ്-ജെജിഎസ് സംയുക്ത സർക്കാരിനെ പുറത്താക്കാൻ സഹായിച്ച വിമത എംഎൽഎമാരിൽ രണ്ട് പേർക്കൊഴികെ എല്ലാവർക്കും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചു. ഇവരെ പരി​ഗണിച്ചപ്പോൾ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി എംഎൽഎമാരാണ് അതൃപ്തി പരസ്യമാക്കി രം​ഗത്തെത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News