ബോറിസ് ജോൺസൺ ഇന്ത്യയിൽ...ഊഷ്മള വരവേൽപ്പ് നൽകി ഗുജറാത്ത്...നാളെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തുമായി ഇന്ത്യൻ കലാരൂപങ്ങൾ അണിനിരന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 12:19 PM IST
  • ബോറിസ് ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി
  • ഗുജറാത്തിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്
  • നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച
ബോറിസ് ജോൺസൺ ഇന്ത്യയിൽ...ഊഷ്മള വരവേൽപ്പ് നൽകി ഗുജറാത്ത്...നാളെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി.  ഗുജറാത്തിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.  വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തുമായി ഇന്ത്യൻ കലാരൂപങ്ങൾ അണിനിരന്നു. തുടർന്ന് സബർമതി ആശ്രമത്തിൽ വ്യവസായികളുമായിയുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാന അജണ്ട. ഡൽഹിയിൽ നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, പ്രതിരോധ ബന്ധങ്ങളിൽ നിർണായക ചർച്ച നടക്കും. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന്  അദ്ദേഹം  പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. 

കോടികളുടെ വ്യാപാര ബന്ധം ശക്തമാക്കുക എന്ന ‌ലക്ഷ്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ വിസ നൽകാനുള്ള നീക്കവും ബോറിസ് ജോൺസന്റെ ഭാഗത്ത് നിന്ന് ഉണ്ടെന്നാണ് സൂചന. വ്യാപാരികളുമായുള്ള ഇന്നത്തെ ചർച്ചയുടെ ഭാഗമായി അദ്ദേഹം ഗൗതം അദാനിയുമായി ചർച്ച നടത്തുമെന്നാണ് വിവരം. ഒപ്പം ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയിലും അക്ഷർധാം ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തും. 

റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ഇതുമായി ബന്ധപ്പെട്ട നിലപാടും പ്രധാനമന്ത്രിയുമായുള്ള  കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാവുമെന്നാണ് സൂചന. ഇന്ത്യയുടെ നിലപാടിൽ മാറ്റം വരുത്തണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നിലപാട് മാറ്റത്തിനും സാധ്യതയില്ലെന്നാണ് സൂചന. ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ച‍ർച്ച ചെയ്തേക്കാം. വരുന്ന 25 വർഷം മുന്നിൽ കണ്ടുള്ള ദീർഘകാല പദ്ധതികളാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News