Breaking News : കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റ് കൊല്ലപ്പെട്ടു

Indian Army Cheetah Helicopter Crash : കരസേനയുടെ ചീത്ത ഹെലികോപ്റ്ററാണ് തവാങ് മേഖലയിൽ തകർന്ന് വീണത്. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 05:02 PM IST
  • ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റ്മാരിൽ ഒരാൾ കൊല്ലപ്പെട്ടു. ലഫ്.
  • കേണൽ സൗരഭ് യാദവാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് കരസേന പ്രസ്താവനയിലൂടെ അറിയിച്ചു.
  • ഗുരതരമായി പരിക്കേറ്റ സഹപൈലറ്റിനെ അടിയന്തര ചികിത്സക്കായി മാറ്റി.
  • ഇന്ന് ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മണിയോടെയാണ് അപകടം.
Breaking News : കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂ ഡൽഹി : അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണു. കരസേനയുടെ ചീത്ത ഹെലികോപ്റ്ററാണ് തവാങ് മേഖലയിൽ അപകടത്തിൽ പെട്ടത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റ്മാരിൽ ഒരാൾ കൊല്ലപ്പെട്ടു. ലഫ്. കേണൽ സൗരഭ് യാദവാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് കരസേന പ്രസ്താവനയിലൂടെ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ അടിയന്തര ചികിത്സക്കായി മാറ്റി. ഇന്ന് ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മണിയോടെയാണ് അപകടം. എല്ലാ ദിവസം നടക്കുന്ന പറക്കല്ലിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ലയെന്ന് കരസേന അറിയിച്ചു. 

അപകടം സംഭവിച്ച് ഉടൻ തന്നെ ഇരു പൈലറ്റുമാരെയും സമീപത്തെ മിലിട്ടറിയുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ലഫ്. കേണൽ സൗരഭ് യാദവിന്റെ മരണം സ്ഥിരീകരിക്കുന്നത്. സഹപൈലറ്റിനെ അടിയന്തര ചികിത്സക്കായി മാറ്റിയെന്നും കരസേന പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News