കോയമ്പത്തൂർ : ഊട്ടി കൂനൂരിന് സമീപം സൈനിക ഹലികോപ്റ്റർ തകർന്ന് സംഭവത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ഗുരുതര പരിക്ക്. കൊയമ്പത്തൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകവെയാണ് ഹെലികോപ്റ്റർ തകർന്നത്. ഹോലികോപ്റ്ററിലുണ്ടായിരുന്ന നാല് പേർ സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചു.
ബിപിൻ റാവത്തിനോടൊപ്പം സേനയിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥരും കുടുംബവും അടക്കം 14 പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പരിപാടിക്ക് ശേഷം കൂനൂരിൽ മദ്രാസ് രജിമെന്റ് സെന്റിറിലേക്ക് വിശ്രമത്തിനായി പോകുവായിരുന്നു.
#WATCH | Latest visuals from the spot (between Coimbatore and Sulur) where a military chopper crashed in Tamil Nadu. CDS Bipin Rawat, his staff and some family members were in the chopper. pic.twitter.com/6oxG7xD8iW
— ANI (@ANI) December 8, 2021
മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. നിലഗിരിയിലെ കട്ടേരി വനമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
അപകടം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടന്ന് വരുന്നു എന്ന് എയർഫോഴ്സ് അറിയിച്ചു.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...