Breaking..!! Aryan Khan Drug Case: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ് , മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ  മുംബൈ എസ്പ്ലാനേഡ് കോടതി തള്ളി. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും.

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 05:52 PM IST
  • മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ് , മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ മുംബൈ എസ്പ്ലാനേഡ് കോടതി തള്ളി.
  • മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യന്‍ ഖാനടക്കം 8 പേരെ കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക്കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Breaking..!! Aryan Khan Drug Case: മയക്കുമരുന്ന്  കേസിൽ  ആര്യൻ ഖാന്‍റെ  ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ  തുടരും

Mumbai: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ് , മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ  മുംബൈ എസ്പ്ലാനേഡ് കോടതി തള്ളി. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും.

മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യന്‍  ഖാനടക്കം (Aryan Khan)   8 പേരെ  കഴിഞ്ഞ ദിവസം  14  ദിവസത്തേക്ക്കൂടി  ജുഡീഷ്യൽ കസ്റ്റഡിയിൽ  വിട്ടിരുന്നു.  മുംബൈ കോടതിയാണ് കേസ് പരിഗണിച്ചത്. ഇനി ഈ കേസ്  പ്രത്യേക എൻഡിപിഎസ് കോടതി (Special NDPS Court) പരിഗണിക്കുക.   

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ  മകൻ ആര്യൻ ഖാന്‍റെ NCB കസ്റ്റഡി കാലാവധി വ്യാഴാഴ്ച  അവസാനിച്ചിരുന്നു. 

Also Read: Aryan Khan Drug Case: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഒന്നാം നമ്പർ പ്രതി, ആര്യൻ ഖാനെ ക്രൂയിസ് പാർട്ടിക്ക് ക്ഷണിച്ചു. എന്നിരുന്നാലും, അയാൾക്ക് ഒരു ബോർഡിംഗ് പാസ് ഉണ്ടായിരുന്നില്ല. അയാൾക്ക് അവിടെ സീറ്റോ ക്യാബിനോ ഇല്ല. രണ്ടാമതായി, പിടിച്ചെടുക്കൽ അനുസരിച്ച്, അദ്ദേഹത്തിന്‍റെ കൈവശം ഒന്നും കണ്ടെത്തിയില്ല. ചാറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്",  ആര്യൻ ഖാനുവേണ്ടി കോടതിയില്‍ ഹാജരായ  അഭിഭാഷകൻ സതീഷ് മനേഷിന്ദെ കോടതിയിൽ പറഞ്ഞു.

അതേസമയം. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്  ഇപ്പോഴും  റെയ്ഡ് തുടരുകയാണ്. ഇതുവരെ കേസില്‍  മൊത്തം 18 പേരെയാണ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.   ചോദ്യം ചെയ്യല്‍ തുടരുമെന്ന്  NCB കോടതിയെ അറിയിച്ചതാണ്  ഇവര്‍ക്ക് ജാമ്യം നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

Also Read: Breaking..!! Aryan Khan Drug Case: ആര്യൻ ഖാനടക്കം 8 പേരുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി തുടരും
 
ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 

NCB ശനിയാഴ്ച രാത്രി ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ്   മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.  

Also Read: താരപുത്രന്‍ ആര്യന്‍ ഖാനൊപ്പം പിടിയിലായ മുൻമുൻ ധമേച്ച (Munmun Dhamecha) ആരാണ്? ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

അതേസമയം ആര്യന്‍ ഖാന്‍റെ പക്കല്‍നിന്ന്  മയക്ക് മരുന്നുകൾ ലഭിച്ചിട്ടില്ല  എന്നാണ്  NCB കോടതിയില്‍ അറിയിച്ചിരിയ്ക്കുന്നത്. കേസിൽ മറ്റ് പ്രതികളായ അർബാസ് സേത് മർച്ചന്‍റിന്‍റെ പക്കൽ നിന്നും  5 ഗ്രാം ചരസും നടി മുൻമുൻ ധമേച്ചയിൽ നിന്ന് 6 ഗ്രാം ചരസുമാണ് കണ്ടെത്തിയതെന്നുമാണ്  NCB കോടതിയെ അറിയിച്ചി രിയ്ക്കുന്നത്. 

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂസ് കപ്പലിലാണ് ലഹരി ഉത്പനങ്ങൾ എൻസിബി കണ്ടെത്തിയത്. എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്.  യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നു കളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News