Gujarat Polls 2022: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബ്യൂഗിൾ മുഴങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഡിസംബർ എട്ടിന് ഫലം പുറത്തുവരും.
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വന്‍ വിജയം നേടി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് BJP അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്‍റെ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ അവകാശപ്പെട്ടു.
Also Read: Delhi Air Pollution: ഡല്‍ഹി വായു മലിനീകരണം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് വരുന ഗാന്ധി
"തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും ഡബിള്‍ എൻജിൻ സർക്കാർ രൂപീകരിക്കുകയും അടുത്ത 5 വർഷത്തേക്ക് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുകയും ചെയ്യും", നദ്ദ ട്വീറ്റ് ചെയ്തു.
ഡിസംബര്‍ ആദ്യവാരം രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഹിമാചൽ പ്രദേശിനൊപ്പം ഡിസംബർ 8 ന് വോട്ടെണ്ണലും നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.
ഗുജറാത്തിൽ കഴിഞ്ഞ ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി തുടർച്ചയായി വിജയിച്ചിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 49.05 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 42.97 ശതമാനം വോട്ടാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...