ഇന്ത്യൻ ജനത ദീർഘദൂര യാത്രയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗത സൗകര്യമാണ് ഇന്ത്യൻ റെയിൽവേ. ഇത് കണക്കിലെടുത്ത് യാത്രക്കാർക്കായി ട്രെയിനിനുള്ളിൽ നിരവധി സൗകര്യങ്ങളും റെയിൽവേ മന്ത്രാലയം ഒരുക്കുന്നു. യഥാർത്ഥത്തിൽ ട്രെയിനിന് അകത്ത് മാത്രമല്ല ട്രെയിനിന് പുറത്തും നിരവധി സൗകര്യങ്ങശ് യാത്രക്കാർക്കായി ഒരുക്കുന്നുണ്ട്. എന്നാൽ ഇവയെക്കുറിച്ച് അധികമാർക്കും അറിയില്ല എന്നു മാത്രം. അത്തരത്തിൽ ഒരു സൗകര്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഏതെങ്കിലും അത്യാവശ്യ സാഹചര്യത്തിൽ നിങ്ങൾ യാത്ര ചെയ്ത് മറ്റൊരു സ്ഥലത്തെത്തി നിങ്ങൾക്ക് താമസിക്കാൻ ആയി ഒരു സൗകര്യം വേണമെങ്കിൽ മറ്റ് ഹോട്ടലുകളും ലോഡ്‍ജ് മുറികളും അന്വേഷിച്ച് പോകുന്നവരാണ് നമ്മളിൽ പലരും. അത്യാവശ്യക്കാരാണെന്ന് കണക്കിലെടുത്തുകൊണ്ട് തന്നെ പല ഹോട്ടലുകളിലും മുറിക്കുവേണ്ടി അന്യായമായ കാശാണ് ഈടാക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ പുറത്തു പോയി കൊള്ള വില നൽകി മുറിയെടുക്കേണ്ട ആവശ്യമില്ല. യാത്രാസൗകര്യം പോലെ തന്നെ യാത്രക്കാർക്ക് താമസിക്കാനുള്ള സൗകര്യവും വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നുണ്ട്.
ഹോട്ടൽ മുറികളിൽ ലഭിക്കുന്ന അതേ സൗകര്യം തന്നെ ഇവിടെയും ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസി മുറി ആയിരിക്കും. അവിടെ ഒരു റൂമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു രാത്രിയിൽ മുറി എടുക്കുന്നതിന് വേണ്ടി 100 മുതൽ 700 രൂപ വരെയാണ് തുക നൽകേണ്ടത്. ഏറ്റവും കുറഞ്ഞ മുറിക്കും അത്യാവശ്യത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പിന്നീട് കാശ് വർദ്ധിക്കുന്നത് നിങ്ങളുടെ സൗകര്യത്തിന്റെ തോത് അനുസരിച്ചായിരിക്കും.
ALSO READ: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു
മുറി ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ
നിങ്ങളുടെ IRCTC അക്കൗണ്ടിലൂടെയാണ് നിങ്ങൾക്ക് മുറി ബുക്ക് ചെയ്യാൻ സാധിക്കുക. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ താഴത്തു തന്നെയായി റെസറ്റ് റൂം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്തതിന് ശേഷം, റൂം ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. PNR നമ്പർ നൽകേണ്ടതില്ല. ബാക്കി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഫിൽ ചെയ്യുക. തുടർന്ന് ഓൺലൈനായി കാശടച്ചു കഴിഞ്ഞാൽ നിങ്ങളുടെ മുറി റിസർവ് ചെയ്യപ്പെടും. 100 മുതൽ 700 രബപ വരെയാണ് കാശ്. അത് നിങ്ങൾ ബുക്ക് ചെയ്യുന്ന റൂമിന്റെ സൗകര്യം അനുസരിച്ചിരിക്കും. നിങ്ങൾക്ക് 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ മാത്രമേ IRCTC ഉപയോഗിച്ച് വിശ്രമമുറി ബുക്ക് ചെയ്യാൻ കഴിയൂ. ഇതിൽ കൂടുതൽ ബുക്ക് ചെയ്യാൻ കഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്