Pan Card : ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ മാർച്ച് 31 മുതൽ പ്രവത്തന രഹിതമാകും; ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

Pan Card - Aadhar Linking : 1961 ലെ ആദായ നികുതി നിയമപ്രകാരം 2023 മാർച്ച് 31 നുള്ളിൽ തന്നെ നിർബന്ധമായും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 01:45 PM IST
  • 1961 ലെ ആദായ നികുതി നിയമപ്രകാരം 2023 മാർച്ച് 31 നുള്ളിൽ തന്നെ നിർബന്ധമായും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.
  • അസം, ജമ്മു-കശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ നിന്ന് ഉള്ളവരെയും, 80 വയസിന് മുകളിൽ പ്രായം ഉള്ളവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • പാൻ കാർഡ് പ്രവർത്തന രഹിതമായാൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Pan Card : ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ മാർച്ച് 31 മുതൽ പ്രവത്തന രഹിതമാകും; ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് മാർച്ച് 31 മുതൽ പൂർണമായും പ്രവർത്തന രഹിതമാകുമെന്ന് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  1961 ലെ ആദായ നികുതി നിയമപ്രകാരം 2023 മാർച്ച് 31 നുള്ളിൽ തന്നെ നിർബന്ധമായും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ  അസം, ജമ്മു-കശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ നിന്ന് ഉള്ളവരെയും, 80 വയസിന് മുകളിൽ പ്രായം ഉള്ളവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാൻ കാർഡ് പ്രവർത്തന രഹിതമായാൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാൻ കാർഡ് പ്രവർത്തന രഹിതം ആയാൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കില്ല. കൂടാതെ മുടങ്ങിക്കിടക്കുന്ന റിട്ടേൺസും ലഭിക്കാതെ വരും. പാൻ കാർഡ് പ്രവർത്തന രഹിതമായാൽ നിങ്ങളിൽ നിന്ന് കൂടുതൽ നികുതി പിടിക്കാനും സാധ്യതയുണ്ട്. കൂടാതെ എല്ല ബാങ്കുകളിലും പാൻ കാർഡ് നിർബന്ധം ആയതിനാൽ ബാങ്ക് ഇടപാടുകളിലും തടസം നേരിടും.

ALSO READ: Mutual Funds 2022: ഈ വർഷം വമ്പൻ നേട്ടമുണ്ടാക്കിയ മ്യൂച്ചൽ ഫണ്ടുകളാണിത്, പുതുവർഷത്തിലും പരിഗണിക്കാം

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

1. www.incometaxindiaefiling.gov.in/aadhaarstatus എന്നാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

2.പെർമെനന്റ് അക്കൗണ്ട് നമ്പര്‍ (പാൻ)നല്‍കുക

3. ആധാര്‍ നമ്പര്‍ നല്‍കുക

4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.

5. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.

6.  View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News