Bhagwant Mann Marriage: പഞ്ചാബ്‌ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍, 568 രൂപയുടെ പൂച്ചെണ്ട് നല്‍കി BJP നേതാവ് തജീന്ദർ സിംഗ് ബഗ്ഗ

പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുകയാണ്.  ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് ഭഗവന്ത് മാൻ വിവാഹം കഴിയ്ക്കുന്നത്‌.  വീട്ടിൽ തന്നെ നടത്തുന്ന ചെറിയ ചടങ്ങാണ് എങ്കിലും മുഖ്യമന്ത്രിയുടെ വിവാഹമല്ലേ ഒരു കുറവും വരുത്തുന്നില്ല സംഘാടകര്‍.  

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 02:06 PM IST
  • എതിരാളിയും BJP നേതാവുമായ തജീന്ദർ സിംഗ് ബഗ്ഗ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്
  • 568 രൂപയുടെ പൂച്ചെണ്ട് സമ്മാനമായി നല്‍കുന്നതായി അദ്ദേഹം ബില്‍ സഹിതം ട്വീറ്റ് ചെയ്തു
Bhagwant Mann Marriage: പഞ്ചാബ്‌ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍, 568 രൂപയുടെ പൂച്ചെണ്ട് നല്‍കി BJP നേതാവ് തജീന്ദർ സിംഗ് ബഗ്ഗ

Bhagwant Mann Marriage: പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുകയാണ്.  ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് ഭഗവന്ത് മാൻ വിവാഹം കഴിയ്ക്കുന്നത്‌.  വീട്ടിൽ തന്നെ നടത്തുന്ന ചെറിയ ചടങ്ങാണ് എങ്കിലും മുഖ്യമന്ത്രിയുടെ വിവാഹമല്ലേ ഒരു കുറവും വരുത്തുന്നില്ല സംഘാടകര്‍.  

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കൂ എങ്കിലും തയ്യാറെടുപ്പുകള്‍ കേമമാണ്‌.  ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും  ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ  വിവാഹ ചടങ്ങിൽ പങ്കെടുക്കും.

Also Read:  Bhagwant Mann Marriage: പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുന്നു

വിവാഹത്തിന്‍റെ സദ്യവട്ടങ്ങള്‍, ഒരുക്കങ്ങള്‍ എല്ലം സംബധിച്ചുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

അതിനിടെ, എതിരാളിയും BJP നേതാവുമായ തജീന്ദർ സിംഗ് ബഗ്ഗ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  മുഖ്യമന്ത്രിയ്ക്ക് ആശംസകളും സമ്മാനമായി പൂച്ചെണ്ടും നല്‍കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.  568 രൂപയുടെ പൂച്ചെണ്ട് സമ്മാനമായി നല്‍കുന്നതായി അദ്ദേഹം ബില്‍ സഹിതം ട്വീറ്റ് ചെയ്തു.  ട്വീറ്ററില്‍ സജീവമായ BJP നേതാവ് തജീന്ദർ  സിംഗ് ബഗ്ഗ മുന്‍പ്  മുഖ്യമന്ത്രി ഭഗവന്ത് മാനെ "ഹാസ്യ മുഖ്യമന്ത്രി" എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. 

പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനും ഭീഷണി മുഴക്കിയത്തിനും പഞ്ചാബ്‌ പോലീസ് അടുത്തിടെ ബഗ്ഗയ്ക്കെതിരെ നടപടികള്‍ കൈക്കൊണ്ടിരുന്നു.  ഇത് വലിയ വിവാദമായിരുന്നു. ബഗ്ഗയ്ക്കെതിരെ കേസ് നടക്കുകയാണ്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ബാഗ്ഗയുടെ അറസ്റ്റ് ഓഗസ്റ്റ് 4 വരെ സ്റ്റേ ചെയ്തിരിയ്ക്കുകയാണ്. 

വിവാഹ മോചനത്തിന് ശേഷം, വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭഗവന്ത് മാന്‍റെ അമ്മയും  സഹോദരിയുമാണ് അദ്ദേഹത്തെ വീണ്ടും വിവാഹിതനാകാന്‍ നിര്‍ബന്ധിച്ചത്. അമ്മയാണ് തന്‍റെ മരുമകളായി ഡോക്ടർ ഗുർപ്രീത് കൗറിനെ  തിരഞ്ഞെടുത്തത്.  

6 വര്‍ഷം മുന്‍പാണ് ഭഗവന്ത് മാൻ  വിവാഹ മോചനം നേടിയത്. അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ ഇന്ദർപ്രീത് കൗര്‍ രണ്ട് കുട്ടികളോടൊപ്പം യുഎസിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ.  എന്നാല്‍, ഭഗവന്ത് മാന്‍റെ  സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ട് കുട്ടികളും പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News