ബെംഗളൂരു : ഗണേശ ചതുർഥിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വൽപനയ്ക്കും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചു. ഗണേശ ചതുർഥിയോട അനുബന്ധിച്ച് ഇന്ന് സെപ്റ്റംബർ 18ന് മാത്രമാണ് ബിബിഎംപി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വൽപനയ്ക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Karnataka | BBMP (Bruhat Bengaluru Mahanagara Palike) Commissioner issues order, "On 18th September 2023, on the occasion of Ganesha Chaturthi, slaughtering of animals and sale of meat under BBMP is completely prohibited."
— ANI (@ANI) September 18, 2023
ഗണേശ ചതുർഥിയുടെ ആഘോഷങ്ങൾ ബെംഗളൂരുവിൽ നാളെ സെപ്റ്റംബർ 19ത് മുതൽ ആരംഭിക്കുകയാണ്. സെപ്റ്റംബർ 29 വരെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണുള്ളത്. ഇത് തുടർന്നാണ് ബിബിഎംപി നഗരത്തിലെ കശാപ്പ് ഇറച്ചി വിൽപനയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...