Mumbai: ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാര്‍ പണിമുടക്കുന്നു. മാര്‍ച്ച് 15, 16 തിയതികളിലാണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെയാണ് ബാങ്ക് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
മാര്‍ച്ച് 15, 16 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) അറിയിച്ചു. ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്
Also read: EPF: ഇപിഎഫ് നിക്ഷേപത്തിന് 8.5% പലിശ നിരക്ക് തുടരും
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.